ആദ്യം കണ്ടപ്പോഴേ ആളെ ഇഷ്ടമായി; ശ്രീവിദ്യയുമായുള്ള പ്രണയ വിശേഷങ്ങൾ പങ്കു വച്ച് രാഹുൽ! കഴിയാവുന്ന രീതിയിൽ ഞങ്ങൾ പ്രണയകഥ റീക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. ആദ്യമായി കണ്ടുമുട്ടിയ സ്ഥലവും, അതിന് ശേഷം പോയ സ്ഥലത്തേക്കുമൊക്കെ ഇരുവരും പോവുന്നതും വീഡിയോയിൽ കാണിച്ചിരുന്നു. ജീവിതത്തിൽ മറക്കാനാവാത്ത മൂന്ന് സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ലുലു മാരിയറ്റ്. 2018 ൽ ഇവിടെ വെച്ചാണ് ഞാൻ ചിന്നുവിനെ ആദ്യം കാണുന്നത്. സുഹൃത്തുക്കളോടൊപ്പം ഒരാളെ കാണാനായാണ് ഞങ്ങൾ അവിടേക്ക് വന്നത്. തിരിച്ച് പോവാനിറങ്ങിയപ്പോഴായിരുന്നു ലോബിയിൽ ശ്രീവിദ്യ ഇരിക്കുന്നത് കണ്ടത്. അന്നൊരു പ്രേമരോഗി അഥവാ കോഴിയായിരുന്നു ഞാൻ. ഒറ്റനോട്ടത്തിൽ തന്നെ ചിന്നുവിനെ ഇഷ്ടമായിരുന്നു. വീട്ടിലെത്തിയപ്പോഴും മനസിൽ ലോബിയിൽ കണ്ട സുന്ദരിക്കൊച്ചിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.




 വ്‌ളോഗിലൂടെയായി പ്രണയകഥ പരസ്യമാക്കിയിരിക്കുകയാണ് രാഹുൽ രാമചന്ദ്രൻ. ഇതേക്കുറിച്ച് പറയണോ എന്ന് ചോദിച്ചപ്പോൾ വേണമെന്നായിരുന്നു കൂടുതൽ പേരും പറഞ്ഞത്. വണ്ടിയിൽ കയറിയപ്പോൾ മുതൽ പുള്ളിക്കാരിയുടെ സ്വഭാവം എനിക്ക് പിടിക്കുന്നുണ്ടായിരുന്നില്ല. ഒട്ടും മെച്യൂരിറ്റിയില്ലാത്ത പെരുമാറ്റം. മൊത്തത്തിൽ എന്തൊക്കെയോ തകരാറുള്ളത് പോലെ. പുള്ളിക്കാരി പറയുന്ന കാര്യങ്ങളൊന്നും എനിക്ക് കണക്റ്റാവുന്നുണ്ടായിരുന്നില്ല. അരമണിക്കൂർ കഴിഞ്ഞപ്പോൾ പോവാമെന്നായിരുന്നു പുള്ളിക്കാരി പറഞ്ഞത്. ഇറങ്ങിയപ്പോഴാണ് എന്നോട് സോറി, ഇത് വർക്കൗട്ടാവുമെന്ന് തോന്നുന്നില്ലെന്നായിരുന്നു പറഞ്ഞത്. എന്റെ മനസിലും അത് തന്നെയായിരുന്നു. അന്ന് വണ്ടിയിൽ നിന്നും ഇറങ്ങിപ്പോവുന്ന രംഗം കൂടി കണ്ടപ്പോൾ ഇനി ഈ പെണ്ണിനെ കാണുകയോ, സംസാരിക്കുകയോ ചെയ്യില്ലെന്ന് മനസിൽ ഉറപ്പിക്കുകയായിരുന്നു.




 ആ തീരുമാനം പിന്നെങ്ങനെ മാറ്റിയെന്നത് ഇനിയുള്ള ഭാഗങ്ങളിലൂടെയായി പറയാമെന്നും പറഞ്ഞായിരുന്നു രാഹുല് സംസാരം അവസാനിപ്പിച്ചത്.ആ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. വരുന്ന കാര്യമൊക്കെ നേരത്തെ അറിയിച്ച് സെറ്റാക്കിയെങ്കിലും ആൾ എന്നെ അരമണിക്കൂർ പോസ്റ്റാക്കിയിരുന്നു. വണ്ടിയിൽ കയറിയപ്പോൾ തന്നെ ഗൂഗിൾ മാപ്പ് ഓഫാക്കുകയായിരുന്നു. കൊച്ചി മുഴുവനും അറിയാമെന്നായിരുന്നു പറഞ്ഞത്. വൗ, സ്മാർട്ട് ഗേൾ എന്നായിരുന്നു എനിക്ക് മനസിൽ തോന്നിയത്.




വഴികളൊക്കെ പറഞ്ഞ് തന്നെങ്കിലും വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.ഫേസ്ബുക്കിൽ തപ്പിയപ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കളാണെന്ന് അറിയുന്നത്. രണ്ടുപേരും സിനിമ മേഖലയിലുള്ളവരായത് കൊണ്ടാവാം. ആളെ കണ്ടുപിടിച്ചപ്പോൾ തന്നെ ഹായ് അയച്ചിരുന്നു. സംസാരിച്ച് വരുന്നതിനിടയിലാണ് ഞാൻ എന്റെ ഇഷ്ടം പറഞ്ഞത്. നോ പറയുമെന്നായിരുന്നു കരുതിയത്. എന്നാൽ കൊച്ചിയിൽ വരുമ്പോൾ നേരിട്ട് കാണാം, എന്നിട്ട് ഇതേക്കുറിച്ച് സംസാരിക്കാമെന്നായിരുന്നു ആളുടെ മറുപടി.

Find out more: