ചേച്ചിയല്ല ഞങ്ങൾ കൂട്ടുകാരെപ്പോലെയാണ്; നവ്യയോടുള്ള സ്നേഹം പങ്കിട്ടു മഞ്ജു പിള്ള! മാതംഗി തുടങ്ങിയിട്ട് രണ്ടാം വർഷമായി. ഈ വർഷവും കൂടി മാതംഗിയിൽ വെച്ചാണ് ആനുവൽ ഡേ സെലിബ്രേഷൻസ് നടത്തുന്നത്. കുട്ടികൾ കൂടുന്നത് കൊണ്ട് അടുത്ത വർഷം വേറെ എവിടെയെങ്കിലും വെച്ചായിരിക്കും ആനുവൽ ഡേ ആഘോഷിക്കുക. മഞ്ജു പിള്ളയായിരുന്നു മാതംഗിയുടെ ആനുവൽ ഡേ സെലിബ്രേഷനിൽ അതിഥിയായി എത്തിയത്. രണ്ട് വർഷം മാത്രമുള്ള കുഞ്ഞുവാവയാണ് മാതംഗി. ഇന്നിവിടെ 190 ൽ അധികം കുഞ്ഞുങ്ങൾ പഠിക്കുന്നുണ്ട് എന്നറിയുന്നതിൽ അധ്യാപിക എന്ന നിലയിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ 36 വിദ്യാർത്ഥികളാണ് ഇവിടെ പെർഫോം ചെയ്യുന്നതെന്നും നവ്യ പറഞ്ഞിരുന്നു.നീണ്ടനാളത്തെ ആഗ്രഹത്തിനൊടുവിലായാണ് നവ്യ നായർ ഡാൻസ് സ്‌കൂൾ എന്ന സ്വപ്‌നം സഫലീകരിച്ചത്. വീടിന് മുകളിലായാണ് ഡാൻസ് സ്‌കൂൾ തുടങ്ങിയത്. 






അതിനുള്ള ചെലവുകളെല്ലാം സ്വന്തമായി വഹിച്ചതെന്ന് നവ്യ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ മാതംഗി രണ്ട് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ആ വിശേഷമായിരുന്നു വ്‌ളോഗിലൂടെ പങ്കുവെച്ചത്.നവ്യയുടെ ഒരുപാട് ഉയർച്ചകൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആർടിസ്റ്റ് എന്ന നിലയിൽ നിൽക്കുമ്പോഴും നവ്യയുടെ പാഷൻ നൃത്തമായിരുന്നു. നവ്യയെ സംബന്ധിച്ച് ഇത് നവ്യയുടെ ജീവനാണെന്ന് തോന്നിയിട്ടുണ്ട്. ഡാൻസ് അറിയില്ലെങ്കിലും മാതംഗിയുടെ രണ്ടാം ജന്മദിനത്തിന് എന്നെ വിളിച്ചതിൽ സന്തോഷമുണ്ട്. നല്ല മനസമാധാനത്തോടെ ജീവിക്കാനും, മാതംഗി നടത്താനാവട്ടെ എന്നുമായിരുന്നു മഞ്ജു പിള്ള പറഞ്ഞത്.കുറച്ച് നേരത്തെ എത്തിയപ്പോൾ നവ്യയും മാഷും എന്തൊക്കെയോ പറയുന്നു. പൊട്ടൻ ബേക്കറി കണ്ട പോലെ ഞാൻ നിന്നു. 





എന്തെങ്കിലുമൊരു ജാഡ യ്ക്ക്   തല ആട്ടാമെന്ന് കരുതിയാൽ പോലും അത് അബദ്ധമാവും. എന്നോട് ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ ഒന്നും പറയാനില്ലല്ലോ. അതുകൊണ്ട് സെലന്റായിട്ട് അവിടെയിരുന്നു. ഇഷ്ടം മുതൽ എനിക്ക് നവ്യയുമായി പരിചയമുണ്ട്. പരിചയം എന്നതിലുപരി നല്ലൊരു സ്‌നേഹബന്ധമുണ്ട്. ചേച്ചി എന്നതിലുപരി സുഹൃത്തായാണ് ഞാൻ നിന്നിട്ടുള്ളത്.ഡാൻസുമായി മുജ്ജന്മ ബന്ധം പോലുമില്ലാത്ത എന്നെ എന്തിനാണ് നവ്യ ഉദ്ഘാടനത്തിന് വിളിച്ചതെന്ന് മനസിലാവുന്നില്ല. എന്നെ വിളിച്ചപ്പോൾ തന്നെ ഞാൻ ഓക്കെ പറഞ്ഞിരുന്നു. 




ഞാൻ എത്തുമെന്ന് അന്നേ വാക്ക് കൊടുത്തതാണ്. നേരത്തെ എന്നെ വിളിച്ചപ്പോൾ എനിക്ക് വരാൻ പറ്റിയിരുന്നില്ല, അന്ന് ഷൂട്ടുണ്ടായിരുന്നു. അതെന്നെ ഒരുപാട് സങ്കടപ്പെടുത്തിയ കാര്യമാണ്. ഒരു നർത്തകിയെന്ന നിലയിൽ നവ്യയുടെ വളർച്ച കാണുമ്പോൾ എനിക്ക് വിഷമം തോന്നുമായിരുന്നു. ഉയർച്ച കണ്ടിട്ടല്ല, എനിക്ക് വരാൻ പറ്റിയില്ലല്ലോ, അതിൽ പങ്കെടുക്കാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം. അതാണ് ഇത്തവണ വിളിച്ചപ്പോൾ ഒന്നും നോക്കാതെ ഞാൻ എത്തുമെന്ന് ഉറപ്പ് കൊടുത്തത്.

Find out more: