കോടികളുടെ ആസ്തി; പുറമേ ചിരിച്ചും ഉള്ളിൽ കരഞ്ഞും റിമി നേടിയെടുത്ത ജീവിതം! അച്ചടക്കത്തോടെ വേദികളിൽ പാടുന്ന ശീലം ആയിരുന്നു ഒട്ടുമിക്ക ഗായകർക്കും എന്നാൽ റിമി ഒരു വേദിയിൽ എത്തിയാൽ അവർ ഉണ്ടാക്കുന്ന ഓളം കണ്ടാണ് പയ്യെ പയ്യെ ഗാനമേള വേദികളിലെ ശീലവും മാറിയത്. ചെറിയ പ്രായത്തിൽ തന്നെ ഇൻഡസ്ട്രിയിൽ എത്തിയതാണ് റിമി ടോമി. ഏകദേശം പതിനാലുവയസുമുതൽ റിമി ഇൻഡസ്ട്രയിൽ ഉണ്ട്. താരത്തിന്റെ വളർച്ച തീർത്തും ഒറ്റയ്ക്കായിരുന്നു. സ്‌കൂളിൽ ഒക്കെ വച്ചിട്ട് കലോത്സവങ്ങളിലും പള്ളിയിലെ കൊയറിലും ഒക്കെ പാടുന്ന കാലത്തിൽ നിന്നുമാണ് ഗാനമേളകളിലേക്ക് റിമി തുടക്കം കുറിച്ചത്. നിറഞ്ഞചിരിയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് റിമി എത്തിയിട്ട് വർഷങ്ങൾ ആയി, രണ്ടായിരം രൂപ ആദ്യവരുമാനത്തിൽ നിന്നും ലക്ഷങ്ങൾ വരുമാനം വാങ്ങുന്ന നിലയിലേക്ക് റിമി മാറി കഴിഞ്ഞു.




ഇന്ന് കോടികൾ ആസ്തിയുണ്ട് റിമിക്ക്. ചിരിച്ചും പൊട്ടിചിരിപ്പിച്ചും റിമി ചുരുങ്ങിയ കാലം കൊണ്ടാണ് ഇൻഡസ്ട്രിയിൽ തന്റേതായ ഇടം നേടിയെടുത്തത്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ജീവിതം അതിസുന്ദരമാക്കുകയാണ് താരം. 41 കാരിയായ റിമി പഴയതിലും സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ സംസാരം. ടിവി അവതാരക ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ റിമിയുടെ പാട്ട് കേൾക്കാൻ മാത്രമായി എത്തിയ നിരവധി ആരാധകർ അന്ന് മുതൽ തന്നെ ഉണ്ടായിരുന്നു. തനി പാലാ സ്റ്റൈലിൽ ഉള്ള വർത്തമാനത്തിൽ കൂടിയാണ് റിമി പ്രേക്ഷകരെ കൈയിലെടുത്തത്. അന്ന് മുതൽ ഇന്ന് വരെ റിമി മലയാളികളുടെ സ്വന്തം താരമാണ്. ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് റിമി ടോമി.





റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല. മുൻപൊരിക്കൽ റോയിസ് ചില വെളിപ്പെടുത്തലുകൾ നടത്തിയെങ്കിലും ഒരിക്കലും റിമി ടോമി അതിനോട് പ്രതികരിച്ചിരുന്നില്ല. റിമിയുളള ഡിവോഴ്സിന് ശേഷം റോയിസ് മറ്റൊരു വിവാഹം കഴിച്ചിരുന്നു,ഫിറ്റ്നെസ്സിൽ കൂടുതൽ ശ്രദ്ധിക്കുന്ന റിമി അതിനായുള്ള ശ്രമങ്ങളും തുടരുന്നു. എത്ര തിരക്ക് ഉണ്ടേലും വർക്ക് ഔട്ട് മുടക്കുന്ന കൂട്ടത്തിൽ അല്ല താരം ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണി ഗാന രംഗത്തേക്ക് കടന്നുവന്നത്. 




“ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആദ്യമായി മലയാള സിനിമക്ക് വേണ്ടി പാടിയത്. നിറയെ അനുമോദനങ്ങൾ പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം നിരവധി സിനിമകളിലും റിമി പാടിയിട്ടുണ്ട്.ഗാനമേളകൾക്ക് പുതിയ മുഖം തന്നെ സൃഷ്ടിച്ചെടുത്ത ഗായികയാണ് റിമി എന്ന് പറയുന്നതിൽ തെറ്റില്ല. ഒരു സമയം വരെ വലിയ ഓളം ഒന്നും ഗാനമേള വേദികളിൽ കാണാൻ സാധിക്കുമായിരുന്നില്ല. അച്ചടക്കത്തോടെ വേദികളിൽ പാടുന്ന ശീലം ആയിരുന്നു ഒട്ടുമിക്ക ഗായകർക്കും എന്നാൽ റിമി ഒരു വേദിയിൽ എത്തിയാൽ അവർ ഉണ്ടാക്കുന്ന ഓളം കണ്ടാണ് പയ്യെ പയ്യെ ഗാനമേള വേദികളിലെ ശീലവും മാറിയത്.

Find out more: