വാടകഗർഭമാണെങ്കിലും അമ്മ അമ്മയല്ലേ; ലേഡി സൂപ്പർ സ്റ്റാർ വീട്ടിൽ ഇങ്ങനെയാണ്! വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാര ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത് എങ്കിലും, പേറ്റ് നോവറിഞ്ഞില്ല എങ്കിലും അമ്മ അമ്മയല്ലാതെ ആവില്ലല്ലോ എന്നാണ് ആറാധകർ പറയുന്നത്. നയൻതാര എന്ന അമ്മയ്ക്ക് വിഘ്‌നേശ് ശിവൻ നൽകുന്നത് നൂറിൽ നൂറ്റൊന്ന് മാർക്കാണ്. അത് എത്രത്തോളം യോജിക്കുന്നു എന്ന് പുതിയ ചിത്രങ്ങൾ ബോധ്യപ്പെടുത്തി തരും. അത് സാക്ഷ്യപ്പെടുത്തുന്നതാണ് നടി ഏറ്റവുമൊടുവിൽ പങ്കുവച്ചിരിയ്ക്കുന്ന ഈ ചിത്രങ്ങൾ. രണ്ട് മക്കൾക്കുമൊപ്പമുള്ള മനോഹരമായ ഏതാനും നിമിഷങ്ങൾ. പെറ്റുവളർത്തുന്നവൾ മാത്രമല്ല, പോറ്റി വളർത്തുന്നവളും അമ്മയാണ്. അതുകൊണ്ട് തന്നെ മക്കളോടുള്ള നയൻതാരയുടെ സ്‌നേഹം നൂറ് ശതമാനം പവിത്രമാണെന്ന് ആരാധകർ പറയുന്നു.




ജോലിയ്ക്കായി വീട്ടിൽ നിന്ന് പോകുന്നതിന് മുൻപുള്ള ഏതാനും നിമിഷങ്ങൾ എന്ന് പറഞ്ഞാണ് നയൻതാര ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. എടുത്ത് ലാളിച്ചും കൊഞ്ചിച്ചും കൂടെ കളിച്ചും നയൻതാര മക്കൾക്കൊപ്പം നിൽക്കുകയാണ്. ഈ ചിത്രങ്ങളിൽ വല്ലാത്ത ഒരു തരം നല്ല ഫീലിങ് അനുഭവപ്പെടുന്നു എന്നാണ് ആരാധകർ പറയുന്നത്. വീട്ടിൽ എത്തിയാൽ ലേഡി സൂപ്പർസ്റ്റാർ അല്ല, നയൻതാര എന്ന അമ്മ തന്നെയാണ്. ചിത്രത്തിൽ മൂന്ന് പേരും ലുക്കിങ് ക്യൂട്ട് എന്നാണ് വേറെ കുറേ കമന്റുകൾ.   കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകളെ അഭിമുഖീകരിച്ചതിന് ശേഷമാണ് നയൻതാര ഇന്ന് കാണുന്ന പേരും പ്രശസ്തിയും നേടിയെടുത്തത്. നയൻതാരയുടെ ഇന്നത്തെ ആഢംബര ജീവിതമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരികയാണെങ്കിൽ പോലും പ്രൈവറ്റ് ഫ്‌ളൈറ്റ് ചാർട്ട് ചെയ്താണ് നടി വരുന്നത്.





 ഏറ്റവും ഒടുവിൽ വിഷുവിന് കേരളത്തിലേക്കുള്ള യാത്രയുടെ ഫ്‌ളൈറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പത്ത് മില്യൺ ഡോളർ ആണ് നയൻതാരയുടെ ആകെ ആസ്തി. ഇന്ത്യൻ റുപീ 71 കോടിയോളം വരും. രണ്ട് കാറും രണ്ട് വീടും സ്വന്തമായി ഉള്ള നടിയാണ് നയൻതാര. എൺപത് ലക്ഷം രൂപയുടെ ഓടി ക്യു സെവനും, 75.21 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എക്‌സ് ഫൈവുമാണ് നയൻതാരയുടെ വാഹനങ്ങൾ. ഇത് കൂടാതെ കേരളത്തിൽ, തിരുവല്ലയിൽ ഫാൻസി സ്റ്റൈലിൽ ഒരു വീടും, ചെന്നൈയിൽ ഒരു അപ്പാർട്‌മെന്റും ഉണ്ട്. അതികപക്ഷവും നയൻ ചെന്നൈയിലെ അപ്പാർട്‌മെന്റിൽ തന്നെയാണ് താമസം. അവധിയ്ക്ക് മാത്രമാണ് കേരളത്തിൽ വരുന്നത്. ഇതൊക്കെ കാണുമ്പോൾ നടിയ്ക്ക് എത്രമാത്രം ആസ്തിയുണ്ടാവും എന്നാണ് ആരാധകരുടെ സംശയം. 




ഇത് സംബന്ധിച്ച് പല ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്നുണ്ട്. ഒരു ചിത്രത്തിന് മൂന്ന് കോടിയോളമാണ് നയൻതാര പ്രതിഫലം ഈടാക്കുന്നത്. ഒരു വർഷം രണ്ടോ മൂന്നോ സിനിമകൾ നടി ചെയ്യുകയും ചെയ്യുന്നു.നയൻതാരയുടെ ജീവിതവും ജീവിത രീതിയും ഒരിക്കലും സ്വകാര്യമല്ല. ഇന്ന് സ്റ്റാർഡം സ്വന്തമാക്കിയ ഏതൊരു താരത്തിനും പിന്നിൽ ഒരുപാട് വിവാദങ്ങളുടെയും പ്രശ്‌നങ്ങളുടെയും കഥയുണ്ടാവും. നയൻസിന്റെ കാര്യവും വിപരീതമല്ല. സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപാട് പരാജയപ്പെട്ടു പോയ നടിയാണ് നയൻ. പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തിൽ. പലരുടെയും പഴിയും കുത്തു വാക്കുകളും വിമർശനങ്ങളും നടി കേട്ടു. പക്ഷെ എല്ലാ തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ടായിരുന്നു നയൻതാരയുടെ മുന്നേറ്റം.

Find out more: