ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാര്‍ഗമടക്കം എല്ലാ പാതകളും ഉടന്‍ അടച്ചു പൂട്ടുന്ന കാര്യം പാകിസ്താന്റെ പരിഗണനയിലാണെന്ന് മന്ത്രി. അഫ്ഗാനിസ്താനിലേക്ക് പാകിസ്താനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതടക്കമുള്ളവ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണെന്നും മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്‍ സൂചിപ്പിച്ചു. ട്വിറ്ററിലൂടെയാണ് പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈന്‍ ഇക്കാര്യം പറഞ്ഞത്.
മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തിയാക്കും എന്ന ടാഗോട് കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണ്ണമായും അടച്ചിടുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണ്. അഫ്ഗാനിസ്താനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ പാകിസ്താന്റെ റോഡുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുണ്ടായി..
click and follow Indiaherald WhatsApp channel