നിങ്ങൾ കുടിച്ചാൽ നിങ്ങൾ മരിക്കും; വ്യാജമദ്യ ദുരന്തത്തിൽ നിതീഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ. 2016ൽ തന്നെ സംസ്ഥാനത്ത് മദ്യം നിരോധിച്ചതാണെന്നും ജനങ്ങൾ ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിഹാർ ഛപ്രയിലെ വിഷമദ്യ ദുരന്തത്തിൽ നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ മദ്യ ദുരന്തമാണിത്. ഒരു വർഷത്തിനിടെ 50ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യദുരന്തത്തിൽ 30 ലധികം ആളുകൾ മരിക്കുകയും നിരവധിയാളുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഇസുവാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഡോയ്ല ഗ്രാമത്തിലും മഷ്റക് പോലീസ് സ്റ്റേഷൻ പരിധിയിലെ യദു മോറിലുമാണ് സംഭവം നടന്നത്.
സംഭവത്തിൽ ജെഡിയു ആർജെഡി സർക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തുവന്നിരുന്നു. മദ്യം നിരോധിച്ചതിൽ സർക്കാർ അലംഭാവം കാണിച്ചുവെന്നാരോപിച്ചാണ് ബിജെപി പ്രതിഷേധം നടത്തിയത്. അതിന് ശേഷമാണ് വിവാദ പരാമർശമുണ്ടായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിട്ടുണ്ട്. 'ഞങ്ങൾ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പക്ഷ്ഷെ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മദ്യനിരോധനം ഉള്ളിടത്ത് ഉണ്ടാകുന്ന മദ്യവിൽപനയിൽ എന്തെങ്കിലും പ്രശ്നം കാണും. ആരും മദ്യപിക്കരുത്. മിക്കയാളുകളും മദ്യനയത്തോട് യോജിച്ചെങ്കിലും ചിലർ തെറ്റ് ആവർത്തിക്കുന്നു' നിതീഷ് കുമാർ പറഞ്ഞു. ഇതേവിഷയം ഇന്ന് ബിഹാർ നിയമസഭയിലും ചർച്ചയായി.
നിതീഷ് കുമാറിനെ കടന്നാക്രമിച്ച പ്രതിപക്ഷം ശക്തമായ ഭാഷയിലാണ് പ്രതിഷേധമുയർത്തിയത്. നിങ്ങൾ കുടിയന്മാരാണെന്ന് ബിജെപി അംഗങ്ങൾ വിളിച്ചുപറഞ്ഞു. 'മദ്യം കഴിച്ചവർ സ്വാഭാവികമായും മരിക്കും. ഈ കേസിൽ നമുക്ക് അതിന്റെ ഉദാഹരണം കാണാൻ സാധിക്കും' എന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രതികരണം. സമാനമായ മുൻ കേസുകളുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമോ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലും പഞ്ചാബിലും അടക്കം മദ്യം നിരോധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരത്തിൽ വ്യാജമദ്യ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നിതീഷ് പറയുന്നു.
ഒരു വർഷത്തിനിടെ 50ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യദുരന്തത്തിൽ 30 ലധികം ആളുകൾ മരിക്കുകയും നിരവധിയാളുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഇസുവാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഡോയ്ല ഗ്രാമത്തിലും മഷ്റക് പോലീസ് സ്റ്റേഷൻ പരിധിയിലെ യദു മോറിലുമാണ് സംഭവം നടന്നത്. സംഭവത്തിൽ ജെഡിയു ആർജെഡി സർക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തുവന്നിരുന്നു. മദ്യം നിരോധിച്ചതിൽ സർക്കാർ അലംഭാവം കാണിച്ചുവെന്നാരോപിച്ചാണ് ബിജെപി പ്രതിഷേധം നടത്തിയത്. അതിന് ശേഷമാണ് വിവാദ പരാമർശമുണ്ടായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിട്ടുണ്ട്. 'ഞങ്ങൾ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
Find out more: