ഭാര്യയെ കഴുത്തുമുറുക്കി കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കണ്ണൂര്‍ താഴേ ചെമ്പാട് പരോടത്ത് വീട്ടില്‍ കുട്ടികൃഷ്ണനാണ്  ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.  വീട്ടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ഇതേ തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഞായറാഴ്ച ഉച്ചയ്ക്ക്  പന്ത്രണ്ടരയോടെയാണ് സംഭവം.

ഭാര്യ വീട്ടില്‍ വീണു കിടക്കുന്നതായി കുട്ടികൃഷ്ണന്‍ അയല്‍വാസികളെ അറിയിച്ചു. അയല്‍വാസികളെത്തി നിര്‍മലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോഴെക്കും നിര്‍മല മരിച്ചിരുന്നു. തിരികെ അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൃഷ്ണനെ വീട്ടിന്റെ മുറ്റത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം കുട്ടികൃഷ്ണന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

మరింత సమాచారం తెలుసుకోండి: