അതുപോലെ വിവാഹം എന്ന സമ്പ്രദായത്തെ വെറുക്കുന്ന മറ്റൊരു നടിയാണ് കമൽ ഹാസന്റെ മകൾ ശ്രുതി ഹാസൻ. അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തോളം നല്ല ദമ്പതികളായിരുന്നു എന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്.
തമിഴ് സിനിമകളിലൂടെ ഏറെ പരിചിതയാണ് റെജീന. നായികയായും സഹനായികയായും തന്റെ സ്ഥാനം ഉറപ്പിച്ച റെജീനയ്ക്കും വിവാഹത്തോട് താത്പര്യമില്ല. ഒരു ആണിനും എന്നെ സ്ഥിരമായി ഹാന്റിൽ ചെയ്യാൻ സാധിക്കില്ല. എനിക്ക് ഡേറ്റിങ് ചെയ്യാൻ താത്പര്യമുണ്ട്, പക്ഷേ ഒരു ലോങ് ടേം കമ്മിറ്റ്മെന്റിനോട് താത്പര്യമില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ എന്റെ പേഴ്സണൽ ലൈഫിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഞാൻ പൂർണമായും അവഗണിക്കുന്നു എന്നാണ് റെജീന പറഞ്ഞത്.
മായാനദി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്ന്, ഇന്ന് മണിരത്നത്തിന്റെ ചിത്രത്തിലടക്കം അഭിനയിച്ചിട്ടുള്ള നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് വിവാഹത്തോട് താത്പര്യമില്ല. ഞാൻ വിവാഹം കഴിക്കില്ല എന്ന് ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ പ്രണയവും, ലിവിങ് റിലേഷൻഷിപ്പും ഉണ്ടാവുന്നതിൽ എതിർപ്പില്ല. വിവാഹം എന്ന സമ്പ്രദായത്തിൽ എനിക്ക് വിശ്വാസമില്ല, ഒരു നിയമത്തിന്റെ കെട്ടുറപ്പിൽ ബന്ധങ്ങൾ കെട്ടിയിയിടുന്നതിനോട് യോജിക്കുന്നില്ല. സ്വാതന്ത്ര്യത്തോടെ സ്നേഹിക്കാൻ കഴിയണം. അതുപോലെ ആ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കണം എന്നാഗ്രഹിച്ചാലും നിയമത്തിന്റെ നൂലാമാലകൾ കടന്ന് പോകേണ്ട അവസ്ഥയുണ്ടാവരുത് എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്..
click and follow Indiaherald WhatsApp channel