കൊവിഡ് വാക്സിൻ ലഭിക്കാൻ ഇനിയും എത്ര നാൾ? ആർക്കൊക്കെ ലഭിക്കും? അറിയാം ചിലത് ! കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത് തൊണ്ണൂറ് ശതമാനത്തിൽ അധികം ഫലപ്രാപ്തിയുള്ള നിരവധി കൊവിഡ് വാക്സിനുകളാണ്. ഇതിൽ അസ്ട്രാസെനക്കയും ഓക്സ്ഫോർഡ് സർവ്വകലാശാലയും ചേർന്ന് വികസിപ്പിച്ച AZD1222, മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസറും ബയോടെക്കും ചേർന്ന് വികസിപ്പിച്ച വാക്സിനും, മൊഡേണയുടെ വാക്സിനുമെല്ലാം രംഗത്തുണ്ട്.എന്നാൽ ഈ വാക്സിനുകൾ സ്വീകരിച്ചാൽ എത്രകാലം രോഗ പ്രതിരോധ ശേഷി നിലനിൽക്കുമെന്നുള്ള കാര്യത്തിൽ ചോദ്യം ഉയരുന്നുണ്ട്. എങ്കിലും ഇന്ത്യയിലെ എല്ലാവർക്കും വാക്സിൻ ലഭിക്കുമോ? എപ്പോൾ കിട്ടും, വിലയെത്രയാണ് തുടങ്ങിയ സംശയങ്ങൾ പൊതുജനങ്ങൾക്കിടയിലുണ്ട്. എത്രത്തോളം ഫലപ്രദമാണെന്നകാര്യം സംബന്ധിച്ചുള്ള വിവരം ഞങ്ങൾക്ക് ലഭ്യമാണ്. എന്നാലിത് പൂർണ്ണമല്ല. റെഗുലേറ്റർമാർ വിശദ പരിശോധന നടത്തിവരികയാണ്.


 വാക്സിൻ സ്വീകരിച്ചാലുള്ള സുരക്ഷയെക്കുറിച്ചും ഭാഗിക വിവരം മാത്രമാണ് ഞങ്ങളുടെ പക്കലുള്ളത്." എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്.കോവിഡ് വാക്സിൻ ലഭിച്ചാൽ എത്രകാലം വൈറസ് പ്രതിരോധ ശേഷി ശരീരത്തിൽ നിലനിൽക്കുമെന്നുള്ളത് മിക്കവർക്കുമുള്ള സംശയമാണ്. വിദഗ്ദർ പറയുന്നത് ഇങ്ങനെയാണ്, "രോഗപ്രതിരോധ ശേഷി എത്രനാളത്തേക്ക് ലഭിക്കുമെന്നകാര്യത്തിൽ വ്യക്തതയില്ല.  കൊവിഡ് പ്രതിരോധ രംഗത്തെ മുന്നണി പോരാളികളായ ഒരുകോടി പേർക്കാണ് ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകുക. 92 ശതമാനം സർക്കാർ ആശുപത്രികളും 55 ശതമാനം സ്വകാര്യ ആശുപത്രികളും ഇതിൽ പെടും. മുന്നണി പോരാളികളുടെ പട്ടിക സംസ്ഥാന സർക്കാരുകളാണ് തയ്യാറാക്കേണ്ടത്.ആരോഗ്യപ്രവർത്തകർക്കും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. ആരോഗ്യ പ്രവർത്തർ, പോലീസുകാർ, സാനിറ്റൈസേഷൻ ജോലിക്കാർ, 50 വയസിന് മുകളിലുള്ളവർ, 50 വയസിൽ താഴെയുള്ള, മറ്റ് രോഗങ്ങളാൽ ക്ലേശം അനുഭവിക്കുന്നവർ.


ഈ നാല് വിഭാഗങ്ങളാണ് മുൻഗണനാ പട്ടികയിലുള്ളത്. പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ നൽകും. വാക്സിൻ നൽകുന്ന വിവരം ആധാർ കാർഡ് വഴി രേഖപ്പെടുത്തും. ഒരിക്കൽ വാക്സിൻ നൽകിയവർക്ക് വീണ്ടും നൽകുന്നത് ഒഴിവാക്കുന്നതിനാണ് ഇത്. ആധാർ ഇല്ലാത്തവർക്ക് സർക്കാരിന്റെ മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡ് ആവശ്യമാണ്.ഇതിൽ ഡോക്ടർമാർ, നഴ്സുമാർ, എംബിബിഎസ് വിദ്യാർത്ഥികൾ, ആശാ വർക്കർമാർ എന്നിവരാണ് ഒന്നാം വിഭാഗത്തിൽപെടുന്നത്. ശുചീകരണ തൊഴിലാളികൾ, പോലീസ്, സൈനിക ഉദ്യോഗസ്ഥർ എന്നിവർ രണ്ടാം വിഭാഗത്തിലാണ് പെടുക. ഈ വിഭാഗത്തിൽ രണ്ട്കോടി പേരെയാണ് സർക്കാർ കണക്കുകൂട്ടുന്നത്. 50 വയസിൽ കൂടുതലുള്ള ആളുകൾ മൂന്നാം വിഭാഗത്തിലാണ് പെടുന്നത്.


ഇത് 26 കോടി ആളുകളുണ്ടെന്നാണ് കണക്ക്. 50 വയസ്സിൽ താഴെയുള്ള മറ്റ് രോഗങ്ങൾ അലട്ടുന്നവർക്കാണ് നാലാം ഘട്ടത്തിൽ വാക്‌സിൻ നൽകുക.1,600 പേർ പങ്കെടുക്കുന്ന അവസാനഘട്ട പരീക്ഷണം ഇപ്പോൾ നടക്കുകയാണ്. മറ്റ് വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന്റെ സുരക്ഷയും പ്രതിരോധ ശേഷിയും പഠിക്കുകയാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കായി ഇതിനകം 40 ദശലക്ഷം ഡോസുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.ഏപ്രിൽ മാസത്തോടെ ഇന്ത്യയിലെ സാധാരണക്കാർക്ക് കൊവിഡ് വാക്സിൻ ലഭിക്കുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സിഇഒ) ആദർ പൂനവാല പറഞ്ഞു. കമ്പനിയുടെ കൊവിഷീൽഡ് എന്ന വാക്സിൻ പരീക്ഷണ ഘട്ടത്തിലാണ്.

మరింత సమాచారం తెలుసుకోండి: