തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് എത്തുന്ന 1200 ഓളം പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കും. ഇവരെ പ്രത്യേക കേന്ദ്രത്തിലേയ്ക്ക് മാറ്റാൻ അൻപത് ബസുകൾ തയ്യാറായി. നിരീക്ഷണ കേന്ദ്രത്തിൽ ഇവരെ വിശദ പരിശോധനയ്ക്ക് വിധേയരാക്കും. കർശന നിരീക്ഷണങ്ങളുടെ ഭാഗമായാണ് നടപടി.

 

   ഇതിൽ ഏറെ പേരും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്.അതിനിടെ, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കി.

 

 

   തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ സഞ്ചാരപാത ഇന്ന് പുറത്തുവിട്ടേക്കും. സംസ്ഥാനത്തുള്ള വിദേശികൾ ലോകാരോഗ്യസംഘടനയുടെ മാർഗരേഖ പാലിക്കണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.ബാറുകളിൽ ടേബിളുകൾ അകറ്റിയിടുക, അണുവിമുക്തമാക്കുക, വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ കൗണ്ടറുകൾ തുറക്കുക തുടങ്ങിയ ക്രമീകരണങ്ങൾ നടപ്പാക്കാനാണ് സർക്കാരിന്റെ നിർദേശം. 

 

 

   
അതേസമയം, കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടുതല്‍ കരുത്തുറ്റ പ്രതിരോധം ഒരുക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്‍തിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസ് അതിവേഗം വ്യാപിക്കുന്നതിനിടയിലാണ് ഏഷ്യന്‍ രാജ്യങ്ങളും ഭീതിയിലായിരിക്കുന്നത്.

 

 

   മലേഷ്യ, ഫിലിപ്പീന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്.ഇപ്പോള്‍ മേഖലയില്‍ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായത് മലേഷ്യയിലാണ്. 673 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്‍തു.

 

 

  അതിവേഗത്തില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ മലേഷ്യ സിംഗപ്പൂരുമായുള്ള അതിര്‍ത്തി അടച്ചു. വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി 14 ദിവസത്തേക്ക് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

   തെക്കുകിഴക്കന്‍ ഏഷ്യയില്‍ കൊറോണ വൈറസ് പടരുന്നത് ഒരു പള്ളിയിലെ പരിപാടിയില്‍ പങ്കെടുത്തവരിലൂടെയാണ്. മലേഷ്യയിലെ ക്വാലാലംപൂരില്‍ പള്ളിയില്‍ 16000 ആളുകള്‍ പങ്കെടുത്ത പരിപാടിക്കെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

మరింత సమాచారం తెలుసుకోండి: