പ്രതിസന്ധി കാലത്ത് ജനഹിതം അറിയാൻ ബഡ്‌ജറ്റുമായി മന്ത്രി തോമസ് ഐസക്ക് എത്തിയ സാഹചര്യത്തിൽ, ജനങ്ങളുടെ തലയില്‍ 1103 കോടി രൂപയുടെ അധിക ബാധ്യത കെട്ടിവെയ്ക്കുന്ന ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് കാട്ടി കൗണ്ടറടിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എത്തി. ഈ ബഡ്‌ജറ്റ് അവതരണത്തിലൂടെ മന്ത്രി ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണെന്നും, ഇത് താങ്ങാനുള്ള കരുത്ത് കേരളത്തിനില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി.

 

 

 

 

    ഒപ്പം ഈ ബജറ്റിലെ പല പ്രഖ്യാപനങ്ങളും മുന്‍ വര്‍ഷങ്ങളിലെ ആവര്‍ത്തനം മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു.ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നതാണെന്നും, എന്നാല്‍ ഇതില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. മാത്രമല്ല വയനാടന്‍ കാപ്പി ബ്രാന്‍ഡ് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണെന്നും, ആ കാപ്പി കുടിക്കാന്‍ കേരളത്തിലാര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടാനാണ്,ഭൂമിയുടെ ന്യായ വില 10 ശതമാനമായി  വര്‍ധിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

 

   നികുതി പിരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഭാരം പാവപ്പെട്ടവന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും ഇത് ജനദ്രോഹ ബജറ്റാണെന്നും ചെന്നിത്തല കൂട്ടി ചേർ ക്കുകയാണെന്നും  ആരോപിച്ചു.കൂടാതെ തെക്ക് വടക്ക് ജലപാത അച്യുതാനന്ദന്റെ കാലം മുതല്‍ പ്രഖ്യാപിക്കുന്നതാണെന്നും ആ പ്രഖ്യാപനം ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.ബജറ്റിലെ കണക്കുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ ചെന്നിത്തല നികുതി പിരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഭാരം പാവപ്പെട്ടവന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും ഇത് ജനദ്രോഹ ബജറ്റാണെന്നും ആരോപിച്ചു.

 

 

 

    യു ഡി എഫ് കാലത്തും പദ്ധതികളില്‍ ടെന്‍ഡര്‍ എക്‌സസ് കൊടുത്തിരുന്നു എന്നാണ് വലിയ കണ്ടു പിടിത്തം നടത്തിയതു പോലെ ധനകാര്യമന്ത്രി പറയുന്നതെന്നും,പുറത്തു വിട്ട  24 പദ്ധതികളുടേയും ആകെ കരാര്‍ തുക വെറും 34 കോടി രൂപയാണ്. പക്ഷേ താന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് 800 കോടി രൂപയുടെ കരാറിനെപ്പറ്റിയാണെന്നും, ചെന്നിത്തല പറഞ്ഞു.

 

 

 

 

     ധനമന്ത്രി പറയുന്ന യു.ഡി.എഫ് കാലത്തെ 24 പദ്ധതികളിലെ ടെണ്ടര്‍ നിരക്ക് വര്‍ദ്ധനവിനെക്കാള്‍ 10 ഇരട്ടിയാണ് ഇപ്പോഴത്തെ കിഫ്ബി പദ്ധതികളുടെ നിരക്ക് വര്‍ദ്ധനവെന്നും,ഇത് മറച്ചു വച്ച്, യു.ഡി.എഫ് കാലഘട്ടത്തില്‍ നടപ്പാക്കിയ ചെറുകിട പദ്ധതികളുടെ മറപിടിച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നും, രമേശ് ചെന്നിത്തല ആരോപിക്കുകയുണ്ടായി. 

మరింత సమాచారం తెలుసుకోండి: