ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍ മോഹനന്‍ പിള്ള.
കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ്.യാതൊരു പരിചയവും ഇല്ലത്ത വഴിയിലൂടെ ദേവനന്ദ പോയി എന്നാണ് പറയുന്നത്.
പക്ഷേ കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു.
ദേവനന്ദ ഒരിക്കല്‍ പോലും ആറ്റിന്‍കരയില്‍ പോയിട്ടില്ല.
അടുത്ത ദിവസങ്ങളില്‍ കുഞ്ഞ് ക്ഷേത്രത്തില്‍ പോയിട്ടില്ല. മുന്‍പ് ക്ഷേത്രത്തിലേക്ക് പോയത് മറ്റൊരു വഴിയിലൂടെയാണ്. അമ്മയോ മുത്തശ്ശിയോ കൂടെയില്ലാതെ മുറ്റത്തുനിന്ന് പോലും പുറത്തേക്ക് കുട്ടി പോകാറില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു.
തോട്ടില്‍ നിന്ന് കിട്ടിയ ഷാളിന്റെ കാര്യത്തിലും മുത്തച്ഛന്‍ സംശയം പ്രകടിപ്പിച്ചു.
കാണാതാകുന്ന സമയത്ത് കുഞ്ഞ് അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല-മോഹനന്‍ പിള്ള പറഞ്ഞു.
നേരത്തെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
കുട്ടിയുടെ വീട്ടില്‍ നിന്നും ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്നും നാട്ടുകാര്‍ പറഞ്ഞു.
click and follow Indiaherald WhatsApp channel