ആരോഗ്യകരമായി വണ്ണം വൈകാൻ ഇതാണ് വഴി! ചിലർ എന്തു കഴിച്ചിട്ടും തടി കൂടുന്നില്ലെന്ന പരാതി പറയുന്നവരുമുണ്ട്. പെട്ടെന്നു തടി കൂടാൻ കുറുക്കു വഴികൾ തേടുന്നവരുമുണ്ട്. എന്നാൽ ഇത്തരം കൃത്രിമ വഴികളിലൂടെ തടി കൂട്ടുന്നതു മാത്രമല്ല, കൂടുതൽ അമിത ഭക്ഷണത്തിലൂടെ തടി കൂട്ടാൻ ശ്രമിയ്ക്കുന്നതും ആരോഗ്യകരമല്ലെന്നു തന്നെ വേണം, പറയുവാൻ. ശരീരത്തിന് പുഷ്ടിയും തടിയും കൂട്ടുന്നത് ആരോഗ്യകരമായ രീതികളിലൂടെയാകണം. ഇതിനായി ഭക്ഷണം മാത്രം പോരാ, വ്യായാമവും അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് അനാരോഗ്യകരമായി മാറും.പാരമ്പര്യമാണ് ഒന്ന്. പാരമ്പര്യമായി മെലിഞ്ഞ കുടുംബമെങ്കിൽ മെലിയാനുള്ള സാധ്യത 70-80 ശതമാനം വരെയാണ്. ഇതല്ലാതെ ചെറുപ്പത്തിൽ പോഷകകരമായ ഭക്ഷണം ലഭിയ്ക്കാതെ വരുന്നവരും മെലിയാനുള്ള സാധ്യത ഏറെയാണ്. ഇന്നത്തെ യുവാക്കളിൽ 30 ശതമാനം പേരുടെ പ്രശ്‌നമാണ് ഉയരത്തിനനുസരിച്ച ശരീരഭാരമില്ലെന്നത്.



  ഇതിനായി കിട്ടുന്ന ഭക്ഷണങ്ങളെല്ലാം തന്നെ വാരിവലിച്ചു കഴിയ്ക്കും. ഇത് അൽപം കഴിയുമ്പോൾ വയർ ചാടുന്നത് പോലുളള പ്രശ്‌നങ്ങൾക്കും പ്രമേഹം, ഫാറ്റി ലിവർ പോലുള്ളവയ്ക്കും കാരണമാകും. എന്നാൽ വണ്ണം വയ്ക്കില്ല. ആരോഗ്യകരമായ തടിയ്ക്കായി മസിലുകൾ പ്രധാനമാണ്. ഇതിന് പ്രോട്ടീൻ ഭക്ഷണങ്ങൾ പ്രധാനമാണ്. മെലിഞ്ഞവരെങ്കിലും മസിലുകൾ വളർത്തിയാൽ ആരോഗ്യകരമായി വണ്ണം വയ്ക്കാം. ഇതിനായി പ്രോട്ടീൻ ഭക്ഷണം, വെജിറ്റബിൾ പ്രോട്ടീനെങ്കിൽ ചെറുപയർ, കടല, പരിപ്പ് വർഗങ്ങൾ, അനിമൽ പ്രോട്ടീനെങ്കിൽ ഇറച്ചി,മുട്ട,മീൻ,പാലുൽപന്നങ്ങൾ എന്നിവ കഴിയ്ക്കുന്നത് ഗുണം നൽകും. ശരീരഭാരം വർദ്ധിപ്പിയ്ക്കാൻ അനിമൽ പ്രോട്ടീനാണ് നല്ലത്. ഇതിൽ അമിനോ ആസിഡുകൾ അടങ്ങിയതാണ് കാരണം. ഇവ മസിലുകൾക്ക് ഏറെ നല്ലതാണ്. മാത്രമല്ല പ്രോട്ടീൻ കഴിച്ചതു കൊണ്ടു മാത്രം കാര്യമില്ല. ഇത് ശരീരത്തിന് ഉപയോഗിക്കണമെങ്കിൽ വ്യായാമം ചെയ്യണം. തടിയുള്ളവരേ വ്യായാമം ചെയ്യേണ്ടൂ, മെലിഞ്ഞവർ വ്യായാമം ചെയ്താൽ തടി കുറയും എന്നുള്ള ചിന്തികളാണ് പലർക്കും. എന്നാൽ വ്യായാമം ചെയ്താൽ മാത്രമേ ശരീരത്തിലെത്തുന്ന പ്രോട്ടീനുകളും മറ്റും മസിലുകളിലേയ്ക്ക് എത്തിച്ചേരുന്നു. 



  ഇതിലൂടെ തടി കൂടുന്നു. പുരുഷന്മാരെങ്കിൽ ദിവസം 50 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. സ്ത്രീകളെങ്കിൽ ഇത് 45-48 ഗ്രാം വരെ. ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ മെലിഞ്ഞ കൈകൾ, ഉന്തിയ വയർ പോലുള്ള ലക്ഷണങ്ങളുമുണ്ടാകും.പ്രോട്ടീൻ മാത്രം കഴിച്ചാൽ കാര്യമില്ല, ധാരാളം വെള്ളവും കുടിയ്ക്കണം. ആരോഗ്യകരമായ ശരീരതൂക്കത്തിന് വെള്ളം പ്രധാനമാണ്. വെള്ളം കുടിയ്ക്കാതെ പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതലായാൽ യൂറിക് ആസിഡ് പോലുള്ള അവസ്ഥകളുണ്ടാകും. ചോറ് കുറച്ച് പച്ചക്കറികൾ പോലുള്ളവ കൂടുതൽ കഴിയ്ക്കുന്നത് പ്രോട്ടീൻ ശരീരത്തിലെത്താൻ സഹായിക്കുന്നു. ചില പ്രത്യേക ഭക്ഷണങ്ങൾ പ്രത്യേക രീതിയിൽ കഴിയ്ക്കുന്നത് ശരീരത്തിന് ആരോഗ്യകരമായി പുഷ്ടി വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്നു.




   ഏത്തപ്പഴം പുഴുങ്ങിയത്, നെയ് ചേർത്ത് പുഴുങ്ങുന്നത്, കപ്പലണ്ടി പുഴുങ്ങിയത്, മുട്ട പുഴുങ്ങിയത്, ഇറച്ചി, മീൻ വിഭവങ്ങൾ കറി വച്ചത് എന്നിവയെല്ലാം ശരീരത്തിന് പുഷ്ടി നൽകുന്നവയാണ്. ഇതിനു പുറമേ പയർ, കടല, പരിപ്പു വർഗങ്ങൾ, പനീർ, നെയ്യ്, ചീസ്, ബട്ടർ എന്നിവയെല്ലാം ശരീരത്തിന് പുഷ്ടി, തൂക്കം നൽകാൻ സഹായിക്കുന്നവയാണ്. ഇതു പോലെ നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവയും ഇതിനായി സഹായിക്കുന്നു. നല്ല ഉറക്കം, സ്‌ട്രെസ് ഒഴിവാക്കുക, ആവശ്യത്തിന് വ്യായാമം, അതായത് വ്യായാമക്കുറവും കൂടുതലും നല്ലതല്ല എന്നിവയെല്ലാം ഗുണകരം. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ശരീരഭാരവും തടിയും വർദ്ധിപ്പിയ്ക്കും. എന്നാൽ അനാരോഗ്യവും പിന്നീട് അസുഖങ്ങളുമായിരിയ്ക്കും ഫലം.

మరింత సమాచారం తెలుసుకోండి: