തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഞായറാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തി പ്രാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ചയും ഇടുക്കി എറണാകുളം ജില്ലകളില്‍ വെള്ളിയാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കേരളതീരത്ത് 50 കിലോമീറ്റര്‍ വേഗമുളള കാറ്റിനും സാധ്യതയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശമുണ്ട്.
click and follow Indiaherald WhatsApp channel