'15 കോടിയിൽ നിന്നും ഒരു രൂപ പോലും കൂട്ടി തരില്ലെ'ന്ന് തീയേറ്ററുടമകൾ, 40 കോടിയൊന്നും വേണ്ട 25 എങ്കിലും കിട്ടണമെന്ന് ആൻ്റണി പെരുമ്പാവൂരും! തീയേറ്റർ റിലീസ് ചെയ്യുന്നതിനുള്ള ചർച്ചകൾ അവസാനിച്ചുവെന്ന് ഫിലിം ചേംബർ പ്രസിഡൻ്റ് സുരേഷ് കുമാർ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് അവസാന ഘട്ട ചർച്ചകൾ നടന്നത്. സിനിമ ഓടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്നും ഇനി ഇക്കാര്യത്തിൽ ചർച്ചയില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കൂട്ടരുടെയും പിടിവാശി മൂലമാണ് സിനിമ തീയേറ്ററുകളിലേക്ക് എത്താനാകാതെ പോയതെന്നും എന്നാൽ രണ്ട് കൂട്ടരെയും കുറ്റപ്പെടുത്തുന്നില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.




  മോഹൻലാൽ - പ്രിയദർശൻ - ആൻ്റണി പെരുമ്പൂവൂർ കൂട്ടുകെട്ടിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ തന്നെ റിലീസ് ചെയ്യും. ഇനി ഈ വിഷയത്തിൽ ഒരു ചർച്ചയുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ആദ്യം നാൽപ്പത് കോടി വേണമെന്ന ആവശ്യത്തിലായിരുന്നു ആൻ്റണി പെരുമ്പാവൂർ, പിന്നീട് അത് ഇരുപത്തിയഞ്ച് കോടി എന്നാക്കു ചുരുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഈ വിഷയത്തിൽ മിനിമം ഗ്യാരൻ്റി വേണമെന്ന നിലപാടിൽ ആൻ്റണി പെരുമ്പാവൂർ തുടരുകയായിരുന്നു എന്നാൽ അതിനു സാധിക്കില്ലെന്ന് തീയേറ്റർ ഉടമകൾ പറ തീയേറ്റർ ഉടമകൾ പതിനഞ്ച് കോടിയിൽ നിന്നും ഒരു രൂപ പോലും കൂട്ടി നൽകാൻ തയ്യാറല്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു, എന്നാൽ അതേസമയം ഇരുപത്തിയഞ്ച് കോടി രൂപ വേണമെന്ന കടുംപിടുത്തത്തിലായിരുന്നു നിർമ്മാതാക്കളെന്നും റിപ്പോർട്ടുകൾ പറയുന്നു.




   ഇനിയുള്ള കാര്യങ്ങൾ നിർമ്മാതാക്കൾക്ക് തീരുമാനിക്കാമെന്നും വൻകിട ഓടിടി പ്ലാറ്റ്ഫോമികളിൽ നിന്നും വലിയ ഓഫറുകൾ സിനിമയ്ക്ക് വന്നിട്ടുള്ളതായി സുരേഷ് കുമാർ സൂചിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രിസ്തുമസിനോടനുബന്ധിച്ച് ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന അനുമാനത്തിലാണ് നിർമ്മാതാക്കൾ. ഇതുവരെ ഓടിടി പ്ലാറ്റ്ഫോമുമായി കരാറിലേർപ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചർച്ച തുടരുകയായിരുന്നു. 



  എന്നാൽ ഇന്നലെയോടെ ഈ വിഷയത്തിൽ ഇനിയൊരു ചർച്ചയുണ്ടാകില്ലെന്ന് സുരേഷ് കുമാർ അറിയിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും ആൻ്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും ചില സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും ആമസോൺ പ്രൈമുമായി ചർച്ചകൾ നടക്കുകയാണെന്നും ആൻ്റണി പെരുമ്പാവൂർ നേരത്തേ വ്യക്തമാക്കിയിരുന്നു.

Find out more: