സുരക്ഷാഉപകരണങ്ങള്‍ കയറ്റി അയയ്ക്കുന്നതിന്റെ മറവില്‍ രാജ്യത്ത് മയക്കുമരുന്നുവ്യാപാരം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസിനും സുരക്ഷാഏജന്‍സിനും സിബിഐ നിര്‍ദേശം നല്‍കി.

 

കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള സുരക്ഷാഉപകരണങ്ങള്‍ വന്‍തോതില്‍ കയറ്റി അയയ്ക്കുന്ന സാഹചര്യം മുതലെടുത്താണ് മയക്കുമരുന്നുവ്യാപാരം വര്‍ധിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി. 

 

ഇന്റര്‍പോള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മുന്നറിയിപ്പ്. 194 രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇന്റര്‍പോള്‍ പര്‍പിള്‍ നോട്ടീസ് അയച്ചു. 

 

പ്രധാന വ്യാപാരികള്‍, അവരുടെ പ്രവര്‍ത്തനരീതി, നീക്കങ്ങള്‍, സങ്കേതങ്ങള്‍, കടത്താനിടയുള്ള മരുന്നുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്റര്‍പോളിന്റെ പര്‍പിള്‍ നോട്ടീസ്. 

 

 

മയക്കുമരുന്നുവ്യാപാരം നിയന്ത്രിക്കുന്നതിനായി  ഇന്റര്‍പോളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സിബിഐ അറിയിച്ചു.

 

ഇവര്‍ക്കെതിരെ അടിയന്തരനടപടി സ്വീകരിക്കാനും മയക്കുമരുന്ന് കച്ചവടക്കാരുടെ നിയമവിരുദ്ധപ്രവര്‍ത്തനത്തെ കുറിച്ച് എല്ലാ രാജ്യങ്ങളിലേയും പോലീസ് ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇന്റപോളിന്റെ എല്ലാ ലെയ്‌സണ്‍ ഉദ്യോഗസ്ഥരോടും സിബിഐ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

 

 

കോവിഡ്-19 സാഹചര്യം മുതലെടുത്ത് ആശുപത്രികളെ ലക്ഷ്യമാക്കി സൈബര്‍ കുറ്റവാളികള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും വ്യാജ കൊറോണ ടെസ്റ്റ് കിറ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നുണെന്നും ഇന്റര്‍പോള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

 

 

 corbett വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ പശ്ചാത്തലത്തിൽ പലതരത്തിലുള്ള മോശം പ്രവർത്തനങ്ങളാണ് ഇതിന്റെ മറവിൽ നടക്കുന്നത് അത്തരത്തിലൊന്നാണ് ഇതും. 

 

 അതിനാലാണ് സർക്കാരും പോലീസും ഇത്തരത്തിലുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്. 

 

 ലോകമെമ്പാടും കോവിലിന് എതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള കഠിനമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 

 

 

మరింత సమాచారం తెలుసుకోండి: