നാഗാലാന്റിലെ വെടിവയ്പ്പ്; ആഭ്യന്തര വകുപ്പ് എന്തെടുക്കുകയാണെന്ന് രാഹുൽ ഗാന്ധി! സ്വന്തം നാട്ടിൽ പൗരന്മാരും സൈനികരും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തെടുക്കുകയാണെന്ന് രാഹുൽ ചോദിച്ചു.നാഗാലാന്റിൽ സൈന്യം നടത്തിയ വെടിവെപ്പിനെത്തുടർന്ന് 11 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി.മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിലാണ് ഖനി തൊഴിലാളികളായ ഗ്രാമീണർ കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് ട്രക്കിൽ മടങ്ങുമ്പോഴായിരുന്നു ഗ്രാമീണർക്കു നേരെ സുരക്ഷാ സേന വെടിവെച്ചത്. സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ 11 ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ടുവെന്നാണ് നാഗാലാന്റ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രാമീണർക്കു നേരെ വെടിവെപ്പ് നടന്നത്. രോഷാകുലരായ നാട്ടുകാർ സൈന്യത്തിന്റെ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് നാഗാലാന്റ് മുഖ്യന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. സമാധാനം നിലനിർത്താൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യ വിവരത്തെത്തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു സൈന്യം. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് സൈന്യം നൽകുന്ന വിശദീകരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൈന്യം അറിയിച്ചു. നിരോധിത സംഘടനയായ എൻഎസ്സിഎൻ (കെ) യുങ് ഓങ് വിഭാഗത്തിന്റെ നീക്കത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു സൈന്യം.രോഷാകുലരായ നാട്ടുകാർ സൈന്യത്തിന്റെ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് നാഗാലാന്റ് മുഖ്യന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. സമാധാനം നിലനിർത്താൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യ വിവരത്തെത്തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു സൈന്യം. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് സൈന്യം നൽകുന്ന വിശദീകരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൈന്യം അറിയിച്ചു.
സംഭവത്തിന്റെ വിശദാംശങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനേയും കരസേനാ മേധാവി ജനറൽ എം എം നരവാനെയും അറിയിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ 11 ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ടുവെന്നാണ് നാഗാലാന്റ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിലാണ് ഖനി തൊഴിലാളികളായ ഗ്രാമീണർ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് ട്രക്കിൽ മടങ്ങുമ്പോഴായിരുന്നു ഗ്രാമീണർക്കു നേരെ സുരക്ഷാ സേന വെടിവെച്ചത്.
Find out more: