സമയം കളയാതെ ഡികോഡിയ ലെയ്ൻ ഫെബ്രുവരി 3ന് ഹണ്ടർ ആന്റ് ഫോക്സിലെ ടാറ്റൂ ആർട്ടിസ്റ്റ് ലോറൻ വിൻസറിൽ നിന്ന് ഇടത് കൈക്ക് എൽ (L) വലത് കൈക്ക് ആർ (R) എന്നും പച്ചകുത്തി.കഴിഞ്ഞ വർഷം കാൻബെറയിൽ നടന്ന ഒരു വേട്ടയിൽ ഒരു ടീമിനെ നിയന്ത്രിക്കാനുള്ള ചുമലത വന്നു. ദിശ കൃത്യമായി മനസ്സിലാക്കാതെ ലെയ്ൻ ഡ്രൈവറെ വട്ടം കറക്കിയപ്പോൾ ഒരു സുഹൃത്താണ് ലെയ്‌നിന്റെ കൈകളിൽ L,R എന്ന് കുറിച്ചത്. ഇതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഇതോടെയാണ് L,R പച്ച കുത്തിയാലോ എന്ന ചിന്തയിലെത്തിയത്. എങ്ങനെയാണ് പച്ച കുത്തുന്നതിലേക്ക് എത്തിയത് എന്നും ലെയ്ൻ വ്യക്തമാക്കുന്നുണ്ട്.
ടാറ്റൂ ആർട്ടിസ്റ്റ് ലോറൻ വിൻസറും ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ എഴുതി, "ടാറ്റൂകൾ ഭംഗിയുള്ളവ മാത്രമല്ല, അവ സൂപ്പർ ഉപയോഗപ്രദവും ആകാം !!! ഭാവിയിലെ എല്ലാ ദിശകളിപലേക്കും നിങ്ങളെ നയിക്കാൻ ഇത് സഹായിക്കുന്നതിൽ സന്തോഷമുണ്ട്, ഡികോഡിയ ലെയ്ൻ." "ഇത് ഒരു തമാശയായിട്ടാണ് തുടങ്ങിയത്, പക്ഷേ ഇത് വളരെ ഉപകാരപ്രദമാണ്, ഇപ്പോൾ ഞാൻ ദിശയറിയാതെ അബദ്ധത്തിൽ ചെന്ന് ചാടാറില്ല,” ലെയ്ൻ പറഞ്ഞു. പച്ചകുത്തിയ കൈകളുടെ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചപ്പോൾ ധാരാളം പേര് ചിരിക്കുന്ന സ്മൈലി അയച്ചു തന്നു എന്നും, 'നീ ഇത്രയും സീരിയസ്' ആയിരുന്നോ എന്ന് ചോദിക്കുകയും ചെയ്തുവത്രേ.
click and follow Indiaherald WhatsApp channel