എന്നെ പോലൊരു സാധാരണക്കാരൻ ഇത്തവണ ബിഗ് ബോസ്സിൽ ഉണ്ടാകണം എന്ന് മുൻ ബിഗ്ഗ്‌ബോസ് താരം അഡോണി! പ്രാസംഗികനും ഗവേഷണ വിദ്യാർഥിയുമാണ് എന്ന് അവതാരകൻ മോഹൻലാൽ അദ്ദേഹത്തെ പരിചയപ്പെടുത്തി. മറ്റാരുമായിരുന്നില്ല മുണ്ടക്കയംകാരൻ, മഹാരാജാസിന്റെ സ്വന്തം അഡോണി. തനി നാടൻ ശൈലിയിലുള്ള സംഭാഷണം കാര്യങ്ങളോടുള്ള വ്യക്തത, അഭിനയത്തിന്റെ ബാലപാഠം പോലും അറിയില്ല എങ്കിലും കൊടുത്ത ടാസ്കിലെല്ലാം മികച്ച പ്രകടനം. ഷോ ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അഡോണി പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മൂന്നാം സീസൺ ബിഗ് ബോസ് വേദിയിലേക്ക് അധികം ആർക്കും പരിചിതനല്ലാത്ത ഒരു ചെറുപ്പക്കാരൻ കയറി വന്നിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞു മാസങ്ങൾക്ക് ശേഷം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് അഡോണി.





  മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു സിനിമ മോഹം പൊടി തട്ടി എടുക്കലും മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അങ്ങനെ ഒട്ടേറെ മാറ്റങ്ങൾ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു. ബിഗ് ബോസിന് ശേഷം ജീവിതം നന്നായി മാറി. ഒരുപാട് അവസരങ്ങളുടെ ഒരു വാതിൽ തന്നെയാണ് ഈ ഷോ തുറന്നു തന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഒരുപാട് പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞു. മനസ്സിൽ എവിടെയോ മൂടിക്കിടന്ന സിനിമ മോഹം ഈ ഷോ കാരണം വീണ്ടും പൊടി തട്ടി എടുക്കാൻ കഴിഞ്ഞു. ഞാൻ ഇപ്പോൾ ഒരു സ്ക്രിപ്റ്റിന്റെ വർക്കിൽ ആണ്. പിന്നെ, എന്റെ തീസിസിന്റെ ജോലികൾ നടക്കുന്നുണ്ട്. 





  മത്സര പരീക്ഷകൾ എഴുതുന്ന ആളുകൾക്കായി മൂന്നു പുസ്തകം എഴുതാൻ പറ്റി. ജീവിതം വളരെ മനോഹരമായി പോകുന്നു,."മുണ്ടക്കയത്തെ ഒരു സാധാരണക്കാരനായ എനിക്ക് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ എത്താമെങ്കിൽ ! അത് തന്നെയാണ് എന്നെപ്പോലെയുള്ള ഒരുപാട് പേർക്കുള്ള പ്രതീക്ഷ. എനിക്കുറപ്പാണ് ഒരുപാട് പേർക്ക് പ്രതീക്ഷ നൽകുന്നത് തന്നെയായിരുന്നു ഷോയിലേക്കുള്ള എന്റെ എൻട്രി," എന്ന് അഡോണി. ബിഗ് ബോസ് പ്രേക്ഷകരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അഡോണി എന്ന പ്രാസംഗികൻ മൂന്നാം സീസൺ ബിഗ് ബോസ്സിൽ എത്തിയത്. ആ നിമിഷത്തെക്കുറിച്ചു അഡോണി പറയുന്നത് ഇങ്ങനെ.





  "ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി നിങ്ങൾ ആ സ്റ്റേജിലേക്ക് കയറുന്നു, അവിടെ ആ വീട്ടിലേക്ക് നിങ്ങളെ കയറ്റി വിടാൻ നിൽക്കുന്നത് ആരാണ്? ലാലേട്ടൻ! വേറെ എന്താണ് വേണ്ടത്. ഞാൻ ഏറ്റവുമധികം ആസ്വദിച്ചത് നാണയപെരുപ്പം റൌണ്ട് ആണ്. ആ മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്താൻ പറ്റിയത് തന്നെ വലിയ സന്തോഷം," എന്നും അഡോണി. ഷോയിൽ നിന്ന് ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു നിമിഷം ഓർത്തെടുക്കാൻ പറഞ്ഞാൽ അഡോണിയുടെ ഉത്തരം ഇങ്ങനെ.

Find out more: