കൊവിഡ് 19  എന്ന വിഷം നമ്മളിൽ പലരെയും കാർന്നു തിന്നാൻ തുടങ്ങിയിട്ട് നാളുകളായി. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7.30 ഓടെ ഫുജിയാൻ പ്രവിശ്യയിലുള്ള ഷിൻജിയ ഹോട്ടലാണ് തകർന്നു വീണത്. അപകടത്തിൽ മരണം സംഭവിച്ചോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

 

 

 

    അഞ്ച് നിലകളിലായി പ്രവർത്തിക്കുന്ന ഹോട്ടലിൽ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. അപകടത്തിൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. ഹോട്ടൽ തകർന്ന് വീണ ഫുജിയാൻ പ്രവശ്യയിൽ ഇതുവരെ 296 കൊറോണാ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.

 

 

    10,810 പേർ നിരീക്ഷണത്തിലാണ്. എന്നാൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞതായി അധികൃതർ അറിയിച്ചു. ചൈനയിൽ വൈറസ് വ്യാപനം കുറയുമ്പോൾ ഇറ്റലിയിൽ അതിവേഗമാണ് വൈറസ് പടർന്ന് പിടിക്കുന്നത്.

 

 

 

   കോവിഡ് -19 വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകിയവരെ ആണ് ഹോട്ടലിൽ താമസിപ്പിച്ചിരുന്നത്. രക്ഷാപ്രവർത്തനം അതിവേഗം തുടരുകയാണ്. 150തോളം പേരാണ് രക്ഷാപ്രവർത്തനം നടത്താനായി എത്തിച്ചേർന്നിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാൻ ബീജിങിൽ നിന്നുള്ള സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

 

 

     അതേസമയം, രാജ്യത്ത് മൂന്നു പേർക്കു കൂടി കോവിഡ്–19 സ്ഥിരീകരിച്ചു. ഇറാനിൽ നിന്നെത്തിയ രണ്ടു ലഡാക്ക് സ്വദേശികൾക്കും ഒമാനിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിയിലുമാണ് രോഗം സ്ഥിരീകരിച്ചത്.

 

 

 

   ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയി. മൂന്ന് പേരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊറോണ വൈറസ് വ്യാപനം ശക്തമായ ചൈനയിൽ രോഗബാധിതരെ പാർപ്പിച്ചിരുന്ന ഹോട്ടൽ തകർന്നു വീണു.

 

 

 

     70 പേർ കെട്ടിടത്തിൻ്റെ അവശിഷ്‌ടങ്ങൾക്കുള്ളിൽ കുടുങ്ങി. രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇവരിൽ 35 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Find out more: