രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു! കേരളത്തിൽ ഇന്നലെയും 4,000ത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,264 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ പ്രതിദിന രോഗബാധ ഉയരുന്നു.  1,45,634 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,06,89,715 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 11,667 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 1,10,85,173 പേരാണ് വാക്സിൻ സ്വീകരിച്ചത്.


  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,264 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,91,651 ആയി ഉയർന്നിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,56,302 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിൽ കുറവ് അനുഭവപ്പെട്ടിരുന്നു. ഒപ്പം രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,70.050 സാമ്പിളുകളാണ് പരിശോധിച്ചത്. 


  സാമ്പിളുകളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോഴും രോഗബാധിതരുടെ എണ്ണം കൂടിയെന്നത് ശ്രദ്ധേയമാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 21,09,31,530 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.  4,253 പേർക്കും സമ്പർക്കം മൂലമാണ് ൃരോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 295 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 26 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 65,968 സാമ്പിളുകൾ പരിശോധന നടത്തി. 5,841 പേർ രോഗമുക്തരാവുകയും ചെയ്തു.കേരളത്തിൽ ഇന്നലെ 4,650 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 58,606 പേർ നിലവിൽ ചികിത്സയിലുണ്ട്.

మరింత సమాచారం తెలుసుకోండి: