എൽദോസ് എംഎൽഎയ്ക്കു സസ്പെൻഷൻ; വിശദീകരണം തൃപ്തികരമായില്ലെന്ന് കെപിസിസി! കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഷൻ. എംഎൽഎ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് കെപിസിസിയുടെ നടപടി. ബലാത്സംഗ കേസിലെ പ്രതിയായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്.പീഡനക്കേസിൽ പ്രതിയായതോടെ എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എംഎൽഎയ്ക്ക് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചാലും പാർട്ടി നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ അറിയിച്ചിരുന്നു. എംഎൽഎയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി കിട്ടിയ ശേഷം ബാക്കി നടപടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. 




  എൽദോസിനെതിരായ പരാതിയിൽ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടി വേണമെന്ന നിലപാടിലായിരുന്നു കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.ജനപ്രതിനിധി എന്ന നിലയിൽ എൽദോസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് കെപിസിസി വിലയിരുത്തി. ആറുമാസത്തെ നിരീക്ഷണ കാലയളവിന് ശേഷമാകും അടുത്ത നടപടി. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് അറിയിച്ചു. തൻ്റെ നിരപരാധിത്വം വൈകാതെ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് ഒത്തുതീർപ്പാക്കാൻ കോവളം പോലീസ് നീക്കം നടത്തിയെന്ന് മജിസ്ട്രേറ്റിന് മൊഴി നൽകുകയും ചെയ്തു. 




  ഇതിന് പിന്നാലെയാണ് എൽ ദോസിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, വധശ്രമം എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ എംഎൽഎ മുൻകൂർ ജാമ്യം നേടിയിരുന്നു. കർശനമായ 11 ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എൽദോസ് പോലീസിന് മുന്നിൽ എത്തിയത്.എൽദോസ് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി അധ്യാപികയായ ആലുവ സ്വദേശിനി പോലീസിൽ പരാതി നൽകിയിരുന്നു.


 ആറുമാസത്തെ നിരീക്ഷണ കാലയളവിന് ശേഷമാകും അടുത്ത നടപടി. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് അറിയിച്ചു. തൻ്റെ നിരപരാധിത്വം വൈകാതെ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി കിട്ടിയ ശേഷം ബാക്കി നടപടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. എൽദോസിനെതിരായ പരാതിയിൽ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടി വേണമെന്ന നിലപാടിലായിരുന്നു കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. 

Find out more: