
ഒരു വർഷത്തേക്കുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ കൂടാതെ 56 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 499 പ്ലാൻ ഓഫർ ചെയ്യുന്നു. ഡാറ്റ പാക്ക് ആയതുകൊണ്ട് വോയിസ്, എസ്എംഎസ് ആനുകൂല്യങ്ങൾ 499 പ്ലാനിലില്ല.പുതുതായി അവതരിപ്പിച്ച 'ക്രിക്കറ്റ് ധനാ ധൻ ജിയോ ധനാ ധൻ' പ്ലാനിന്റെ ഭാഗമാണ് ഈ റീചാർജ്കൂടാതെ 5 ജിബി ഡാറ്റ വാലിഡിറ്റി സമയത്ത് അധികമായുണ്ട്. അതായത് 84 ദിവസം കൊണ്ട് 131 ജിബി ഡാറ്റ ഉപയോഗിക്കാം.
ഒപ്പം ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യ കോൾ, 3,000 മിനിറ്റ് ജിയോയിൽ നിന്നും മറ്റുള്ള നെറ്റ്‌വർക്കുകളിലേക്ക് സൗജന്യ കോൾ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.ക്രിക്കറ്റ് ധനാ ധൻ ജിയോ ധനാ ധൻ' പ്ലാനിന്റെ ഭാഗമായി അവതരിപ്പിച്ച ഈ റീചാർജിലും പ്രതിദിനം 1.5 ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും.ക്രിക്കറ്റിന്റെ പൂരം ആരംഭിക്കുകയാണ്. കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോയ പതിമൂന്നാമത് ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലാണ് നടക്കുക.
ഇത്തവണയും ഡിസ്നി+ ഹോട്ട്സ്റ്റാറിനാണ് ഓൺലൈൻ സംപ്രേഷണാവകാശം. ജിയോ വരിക്കാർക്ക് ഐപിഎൽ തടസ്സമില്ലാതെ മൊബൈലിൽ കാണാൻ തക്കവിധം 'ക്രിക്കറ്റ് ധനാ ധൻ ജിയോ ധനാ ധൻ' എന്ന പേരിൽ ക്രിക്കറ്റ് സ്പെഷ്യൽ പ്രീപെയ്ഡ് റീചാർജ് റിലയൻസ് ജിയോ അവതരിപ്പിച്ചിരുന്നു. പ്രതിദിനം 3 ജിബി ഡാറ്റയും ഉപയോഗ പരിധിക്ക് പുറമെ 6 ജിബി അധികമായും വാലിഡിറ്റി സമയത്ത് ലഭിക്കും.
ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യ കോൾ, 1000 മിനിറ്റ് ജിയോയിൽ നിന്നും മറ്റുള്ള നെറ്റ്-വർക്കുകളിലേക്ക് സൗജന്യ കോൾ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് തുടങ്ങിയ പ്രീമിയം ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും ഈ ഓഫറിന്റെ ഭാഗമാണ്.