3. നിങ്ങളുടെ അടുത്ത സുഹൃത്ത് ഒരാളെ നിങ്ങളുടെ ഗ്രൂപ്പിലേക്ക് ചേർക്കുക. 4. ക്രിയേറ്റ് ഗ്രൂപ്പ് ക്ലിക്ക് ചെയ്ത് ഗ്രൂപ്പുണ്ടാക്കുക. 5. ഇപ്പോൾ നിങ്ങളുടെ ഗ്രൂപ്പിൽ രണ്ട് അംഗങ്ങൾ മാത്രമേ ഉള്ളൂ (നിങ്ങളും നിങ്ങളുടെ സുഹൃത്തും). 6. ഇനി ഗ്രൂപ്പിൽ നിന്ന് നിങ്ങളുടെ സുഹൃത്തിനെ റിമൂവ് ചെയ്യുക. ഇതോടെ നിങ്ങൾ മാത്രമാവും ഗ്രൂപ്പിലെ ഏക അംഗം. 7. തുടർന്ന് ഈ ഗ്രൂപ്പിൽ അയക്കുന്ന സന്ദേശം നിങ്ങൾക്ക് മാത്രമേ കൈമാറുകയുള്ളൂ. നിങ്ങൾക്ക് ഇഷ്‌ടമുള്ള ഒരു വാർത്തയോ, വിഡിയോയോയോ മറ്റോ കണ്ടാൽ ഉടൻ വായിക്കാൻ, കാണാൻ സമയമില്ല എങ്കിൽ ലിങ്ക് നിങ്ങൾക്ക് തന്നെ വാട്സാപ്പ് ചെയ്യാം.
പിന്നീട് സമയമുള്ളപ്പോൾ തുറക്കാം എന്ന് മാത്രമല്ല നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആ ലിങ്ക് പെട്ടന്ന് തുറക്കാനും സാധിക്കും.ഒരു ദിവസം ചെയ്തു തീർക്കേണ്ട കാര്യങ്ങൾ, കടയിൽ പോകുമ്പോൾ വാങ്ങേണ്ട സാധനങ്ങൾ എന്നിങ്ങനെ ഓർത്തുവയ്ക്കേണ്ട കാര്യങ്ങൾ കുറിച്ച് വയ്‌ക്കേണ്ട ഒരു മാർഗമായി ഇതുപയോഗപ്പെടുത്താം.ഫോണിലും ലാപ്ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടറിൽ വാട്സാപ്പ് ഉപയോഗിക്കുന്നവരെങ്കിൽ കേബിൾ, ഡാറ്റ പ്ലഗ് എന്നിവയുടെ സഹായം തേടാതെ തന്നെ ഫോണിൽ നിന്നും കംപ്യൂട്ടറിലേക്കും തിരിച്ചും മീഡിയ (ഇമേജുകളും വീഡിയോകളും) എളുപ്പത്തിൽ കൈമാറാൻ ഇത് ഉപയോഗിക്കാം.
click and follow Indiaherald WhatsApp channel