നയൻതാര ദുബായിൽ പോയതിന് കാരണം 100 കോടിയുടെ പുതിയ ബിസിനസിനു വേണ്ടിയോ? ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് രജനികാന്തിനൊപ്പം നായികയായി അഭിനയിച്ച അണ്ണാത്തെ എന്ന ചിത്രമാണ്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് കോടികൾ പ്രതിഫലം വാങ്ങുന്ന നയൻതാരയ്ക്ക് വരുമാന മാർഗം അഭിനയം മാത്രമല്ല!! ലേഡി സൂപ്പർസ്റ്റാർ നയൻതാര തൊടുന്നത് എല്ലാം പൊന്നാണ്. തുടർച്ചയായി വൻ സിനിമകൾ. സിനിമാ നിർമാണ ലോകത്തും സജീവമാണ് നയൻ. കാമുകൻ വിഘ്‌നേശ് ശിവനൊപ്പം ചേർന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ സിനിമകൾ നിർമിയ്ക്കുന്നു.
ഇതിന് പുറമെ പല ബിസിനസ് കൊളാമ്പുറേഷനിലും ഇൻവസ്റ്റ്‌മെന്റ് ഉണ്ട്. ബീവറേ് കമ്പനിയുടെയും കോസ്മറ്റിക് കമ്പനിയുടെയെല്ലാം ഇൻവസ്റ്റേഴ്‌സിൽ ഒരാളായ നയൻ പുതിയ ബിസിനസ് തുടങ്ങുന്നു എന്നതാണ് ലേറ്റസ്റ്റ് വാർത്ത. അവിടെ വച്ച് ന്യൂ ഇയർ ആഘോഷിച്ച ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറളായിരുന്നു. എന്നാൽ പുതിയ ബിസിനസിനെ കുറിച്ച് താരജോഡികൾ ഇതുവര ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. യു എ ഇ ബേസ്ഡ് ആയിട്ടുള്ള പുതിയ കമ്പനിയുടെ ബിസിനസ്സിൽ നൂറ് കോടി രൂപ ഇൻവസ്റ്റ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് നയൻ. ഇതിന് വേണ്ടി കൂടെയാണ് വിഘ്‌നേശ് ശിവനൊപ്പം ഡിസംബർ അവസാനം നയൻ ദുബായിലേക്ക് പോയത്.
വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രമാണ് അടുത്ത റിലീസ്. കോണ്ടാക്ട്, ഒ2, കബ്‌സ, ലയേൺ തുടങ്ങിയവയാണ് നയന്റെ മറ്റ് ചിത്രങ്ങൾ. തമിഴിലും മലയാളത്തിലുമായി സിനിമകളുടെ തിരക്കിലാണ് നിലവിൽ നയൻ. ഗോൾഡ് എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിന്റെ ഷൂട്ടിങ് നടി പൂർത്തിയാക്കി. അതേസമയം നയൻതാര, സമാന്ത റുത്ത് പ്രഭു, വിജയ് സേതുപതി തുചങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാത്ത് വാക്കുല രണ്ട് കാതൽ. ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ ദിസം പൂർത്തിയാക്കിയരുന്നു.
ഡബ്ബിങ് വേളയിൽ നയൻതാരയ്ക്കും പ്രഭുവിനുമൊപ്പം വിഘ്‌നേശ് എടുത്ത ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്യാനായിരുന്ന നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ ലഭിയ്ക്കുന്ന റിപ്പോർച്ചുകൾ പ്രകാരം, ചി്രതത്തിന്റെ ഷൂട്ടിങ് നീട്ടി വച്ചു. കാത്ത് വാക്കുല രണ്ട് കാതൽ ഒരു സമ്പൂർണ പ്രണയ ചിത്രമാണ്. ത്രികോണ പ്രണയ കഥയാണ് സിനിമ പറയുന്നത്. ക്രിസ്മസ്സിന് സിനിമ റിലീസ് ചെയ്യുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് വാലന്റൈൻസ് ഡേയ്ക്ക് റിലീസ് ചെയ്യുന്നതാണ് എന്ന കാരണത്താലാണത്രെ റിലീസ് നീട്ടി വയ്ക്കുന്നത്.
Find out more: