അവരെ അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് എന്ന് വിജയ് യേശുദാസ്! ആനീസ് കിച്ചൺ എന്ന ഷോയിൽ ആനിയുടെ അതിഥിയായി ഈസ്റ്റർ ആഘോഷിക്കാൻ എത്തിയത് വിജയ് യേശുദാസാണ്. കുട്ടിക്കാലം മുതലുള്ള തന്റെ വിശേഷങ്ങൾ വിജയ് യേശുദാസ് പങ്കുവയ്ക്കുന്ന ഷോയുടെ ആദ്യത്തെ എപ്പിസോഡ് പുറത്തുവന്നു.ലോകമെമ്പാടുമുള്ള വിശ്വാസികൾ എല്ലാം യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്ന ഈസ്റ്റർ ദിനത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. ഈസ്റ്ററിനോട് അനുബദ്ധിച്ച് ടെലിവിഷൻ ചാനലുകളിലും വ്യത്യസ്തമായ പരിപാടികൾ എല്ലാം ഉണ്ട്. അമേരിക്കയിൽ നിന്ന് കീബോർഡും, വെസ്‌റ്റേൺ മ്യൂസിക്കും ഒക്കെ പഠിച്ചു. കുഞ്ഞായിരുന്നപ്പോൾ ഭക്തിഗാനങ്ങളൊക്കെ പാടുമായിരുന്നു. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് കർണാട്ടിക് സംഗീതം പഠിച്ചത്. അപ്പന്റെ ഭാഗത്ത് നിന്നുള്ള ഉപദേശം കിട്ടിയോ എന്ന് ചോദിച്ചാൽ, പ്രാക്ടീസ് ചെയ്യാനൊക്കെ പറയും.





ഒന്ന് രണ്ട് തവണ പറഞ്ഞു കഴിഞ്ഞാൽ, അപ്പൻ വിടും, പിന്നെ വരുന്നത് അമ്മയായിരിക്കും. അപ്പനോട് അപ്പാപ്പൻ ചെറുപ്പത്തിൽ പറഞ്ഞത്, പഠനത്തോടല്ല, പാട്ടിനോടാണ് നിനക്ക് താത്പര്യം എങ്കിൽ അതിൽ ശ്രദ്ധിയ്ക്കൂ എന്നാണ്. എന്നാൽ അപ്പന് ഞങ്ങളോട് പഠനത്തെ മാറ്റി നിർത്താൻ പറയാൻ പറ്റില്ലായിരുന്നു. പക്ഷെ ഞങ്ങളുടെ താത്പര്യം മനസ്സിലാക്കി, അതിൽ കൂടുതൽ കോൺസട്രേഷൻ ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. സത്യത്തിൽ ചേട്ടന് ടെന്നീസിനോടുള്ള താത്പര്യം കാരണമാണ് ഞങ്ങളെല്ലാവരും അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടത്.ലോകമെമ്പാടുമുള്ള വിശ്വാസികൾ എല്ലാം യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്ന ഈസ്റ്റർ ദിനത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. ഈസ്റ്ററിനോട് അനുബദ്ധിച്ച് ടെലിവിഷൻ ചാനലുകളിലും വ്യത്യസ്തമായ പരിപാടികൾ എല്ലാം ഉണ്ട്. ആനീസ് കിച്ചൺ എന്ന ഷോയിൽ ആനിയുടെ അതിഥിയായി ഈസ്റ്റർ ആഘോഷിക്കാൻ എത്തിയത് വിജയ് യേശുദാസാണ്.





 കുട്ടിക്കാലം മുതലുള്ള തന്റെ വിശേഷങ്ങൾ വിജയ് യേശുദാസ് പങ്കുവയ്ക്കുന്ന ഷോയുടെ ആദ്യത്തെ എപ്പിസോഡ് പുറത്തുവന്നു.അപ്പൻ യേശുദാസിനെ കുറിച്ചും അമ്മ പ്രഭയെ കുറിച്ചും ചോദിച്ചുകൊണ്ടാണ് ആനി സംസാരിച്ച് തുടങ്ങുന്നത്. അപ്പനും അമ്മയും അമേരിക്കയിൽ സുഖമായിരിക്കുന്നു. മൂത്ത സഹോദരനൊപ്പമാണ് ഉള്ളത് എന്ന് വിജയ് പറഞ്ഞു. അതോടൊപ്പം തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ചും, ഇഷ്ടങ്ങളെ എത്രത്തോളമാണ് അപ്പൻ സപ്പോർട്ട് ചെയ്യുന്നത് എന്നതിനെ കുറിച്ചും താരപുത്രൻ സംസാരിച്ചു.മക്കളെ പാട്ട് പഠിപ്പിക്കുന്നതിനെ കുറിച്ചും വിജയ് രസകരമായി സംസാരിച്ചു. ഒരു കുഞ്ഞു കുട്ടി ഹരിവരാസനം പാടിയ പാട്ട് വൈറലാവുന്നുണ്ട്, എന്റെ മകളാണെന്ന് പറഞ്ഞാണ് വൈറലാവുന്നത്.





 പക്ഷെ അതെന്റെ മകളല്ല, എന്റെ മകൾ ഇതുവരെ ഒഫിഷ്യലി എവിടെയും പാടിയിട്ടില്ല. പാവം ആ കുട്ടിയ്ക്ക് കിട്ടേണ്ട അംഗീകാരം എന്റെ മകൾക്ക് കിട്ടുന്നതിൽ വിഷമം ഉണ്ട്. മകനെയും മകളെയും സംഗീതം പഠിപ്പിയ്ക്കുന്നുണ്ട്. പക്ഷെ അതിന് വേണ്ടി നിർബന്ധിക്കാറില്ല.എന്റെ അപ്പനും അമ്മയും എന്നോട് ചെയ്ത ആ തെറ്റ് മക്കളോട് ചെയ്യില്ല എന്നാണ് തമാശയോടെ വിജയ് പറയുന്നത്. അവർക്ക് നല്ല മ്യൂസിക് ടീച്ചേഴ്‌സിനെ കൊടുക്കും, പാട്ട് പഠിക്കണം എന്നത് അവരുടെ ഉത്തരവാദിത്വമാണ്. അപ്പനും അമ്മയും പറഞ്ഞത് ഞാൻ അനുസരിക്കാത്തത് കൊണ്ട്, അവരുടെ പുറകെ നടന്ന് അതിന് വേണ്ടി നിർബന്ധിക്കാൻ എനിക്ക് കഴിയില് എന്നാണ് വിജയ് പറഞ്ഞത്‌.

మరింత సమాచారం తెలుసుకోండి: