സിപിഎം വിട്ടപ്പോൾ എം വി ആറിനു സംഭവിച്ചതെന്ത്?  താൻ എം വി ആറിനെ അക്കാലത്ത് സംരക്ഷിച്ചിരുന്നുവെന്ന കാര്യം ഇപ്പോഴത്തെ കെപിസിസി അധ്യക്ഷനും അക്കാലത്ത് കണ്ണൂരിലെ കോൺഗ്രസിൻ്റെ അമരക്കാരനുമായിരുന്ന കെ സുധാകരൻ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. ചാനൽ സംവാദത്തിനിടെ തൻ്റെ നേരെ വിമർശനത്തിൻ്റെ ചോദ്യമുനകൾ എയ്തുവിട്ട എം വി ആറിൻ്റെ മകനും ചാനൽ പ്രവർത്തകനുമായ എം വി നികേഷ് കുമാറിനോടും അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. ബദൽ രേഖ അവതരിപ്പിച്ചതിന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട എം വി രാഘവൻ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ അനുഭവിച്ചത് തീർത്താൽ തീരാത്ത സഹനവും വേട്ടയാടലുമാണ്.  സുധാകരന്റെ അവകാശവാദം തള്ളിക്കൊണ്ടു നികേഷ് പരസ്യസംവാദത്തിന് കണ്ണൂരിന്റെ മണ്ണിൽ നടന്ന എം വി ആറിന്റെ ഏഴാം ചരമവാർഷിക ദിനചാരണവേദിയിൽ സുധാകരനെ വെല്ലുവിളിച്ചതും ഇപ്പോൾ വിവാദമായിരിക്കുകയാണ്.





  എന്നാൽ ഈ സാഹചര്യത്തിൽ എം വി ആറിന്റെ രാഷ്ട്രീയജീവിതത്തിൽ തുണയായത് ആരൊക്കെയെന്നു വെളിപ്പെടുത്തുകയാണ് അദ്ദേഹത്തി ന്റെ മറ്റൊരുമകനും രാഷ്ട്രീയ നേതാവുമായ എം വി രാജേഷ്. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷെ എം വി ആർ സിപിഎമ്മിൽ നിന്നും പുറത്തുവന്ന സമയത്ത് അന്നത്തെ ഡിസിസി പ്രസിഡന്റായ കെ സുധാകരൻ സംരക്ഷണമല്ല രാഷ്ട്രീയ പിന്തുണയാണ് കൊടുത്തത്. രാഷ്ട്രീയപരമായി സുധാകരൻ നൽകിയ പിന്തുണയെ സംരക്ഷണമെന്ന് അദ്ദേഹം പറയുന്നതിൽ തെറ്റില്ലെന്നും എം വി രാജേഷ് പറയുന്നു.




  എം വി ആർ സിപിഎം വിട്ട സമയത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംരക്ഷിച്ചുവെന്ന വാദത്തിനോട് യോജിക്കുന്നുവെന്ന് എം വി ആറിന്റെ മകൻ എം വി രാജേഷ് തുറന്നു പറയുന്നു.  എം വി ആർ സിപിഎം വിട്ട സമയത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംരക്ഷിച്ചുവെന്ന വാദത്തിനോട് യോജിക്കുന്നുവെന്ന് എം വി ആറിന്റെ മകൻ എം വി രാജേഷ് തുറന്നു പറയുന്നു.  രാഷ്ട്രീയപരമായ പിന്തുണയും കെ കരുണാകരൻ നൽകി. ഈ കാര്യത്തിൽ നികേഷ് കുമാർ സംവാദം നടത്തുന്നതിൽ തെറ്റില്ല. രാഷ്ട്രീയത്തിൽ ആരോഗ്യപരമായ ചർച്ചകളും വേണമെന്നും രാജേഷ് കുമാർ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിന്റെ നടത്തിപ്പുമായി ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കേണ്ടത് സർക്കാരാണ് നടത്തിപ്പിലെ കെട്ടുകാര്യസ്ഥതയാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. 




  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എം വി ആറിൻ്റെ വിയോഗം ഒരു തീരാവേദനയും നഷ്ടവുമാണ്. 1986 ൽ സിപിഎം എം വി ആറിനെ പുറത്താക്കാൻ കാരണമായ ബദൽ രേഖ ശരിയാണെന്ന് കാലം തെളിയിച്ച കാര്യമാണ്. അതിനാലാണ് സിപിഎം എം വി ആറിന്റെ നയങ്ങൾ ഇന്ന് അംഗീകരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ ആദരിക്കുന്നത്. 1986 ൽ എം വി ആറിനെ പുറത്താക്കിയ നടപടി തെറ്റാണെന്ന് ഏറ്റു പറയാൻ എം വി ആറിനെ ആദരിക്കുന്ന ഈ കാലഘട്ടത്തിൽ തയ്യാറാകണം.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എം വി ആറിൻ്റെ വിയോഗം ഒരു തീരാവേദനയും നഷ്ടവുമാണ്. 1986 ൽ സിപിഎം എം വി ആറിനെ പുറത്താക്കാൻ കാരണമായ ബദൽ രേഖ ശരിയാണെന്ന് കാലം തെളിയിച്ച കാര്യമാണ്. അതിനാലാണ് സിപിഎം എം വി ആറിന്റെ നയങ്ങൾ ഇന്ന് അംഗീകരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ ആദരിക്കുന്നത്. 1986 ൽ എം വി ആറിനെ പുറത്താക്കിയ നടപടി തെറ്റാണെന്ന് ഏറ്റു പറയാൻ എം വി ആറിനെ ആദരിക്കുന്ന ഈ കാലഘട്ടത്തിൽ തയ്യാറാകണം.

Find out more: