മലങ്കരസഭാ തര്‍ക്കത്തില്‍ സംസ്ഥാനസര്‍ക്കാരിനും പൊലീസിനുമെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഉടമസ്ഥത ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഓരോ പള്ളികളിലുമായി പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും, സമവായത്തിലൂടെ വിധി നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. പിറവം പള്ളിത്തര്‍ക്കത്തിനിടെ യാക്കോബായ വിഭാഗക്കാര്‍ പള്ളിയ്ക്കുള്ളില്‍ നിലയുറപ്പിച്ച് ഗേറ്റ് പൂട്ടി, ഓര്‍ത്തഡോക്‌സുകാരെ പുറത്താക്കുകയും ചെയ്തപ്പോഴാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്
click and follow Indiaherald WhatsApp channel