പ്രഗ്നന്‍സി ടെസ്റ്റ് പൊസറ്റീവ്, എന്നാല്‍ ഗര്‍ഭമില്ല, എന്താണിത്നടക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ പലയിടങ്ങളിലും നടക്കുന്നത്. ഇത് നിരീക്ഷിക്കാൻ എളുപ്പമുള്ള ഒരു അടയാളമാണ്, പ്രത്യേകിച്ചും നിങ്ങളുടെ ആർത്തവം കൃത്യസമയത്താണ് എപ്പോഴും വരുന്നതെങ്കിൽ, പലരും ഹോസ്പിറ്റലില്‍ എത്തുന്നതിനു മുന്‍പു തന്നെ ഇപ്പോള്‍ ഹോം പ്രഗ്നന്‍സി കിറ്റുകള്‍ വാങ്ങി സ്വയം പരിശോധനയും നടത്താറുണ്ട്. ചിലപ്പോള്‍ ഇത്തരം മൂത്ര പരിശോധനയില്‍ ഗര്‍ഭിണി എന്നായിരിയ്ക്കും, കാണുക.

 

 

  എന്നാല്‍ പിന്നീട് ആശുപത്രിയില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ഗര്‍ഭം കണ്ടെത്തുവാനും സാധിയ്ക്കില്ലെന്ന പ്രതിഭാസവും കണ്ടു വരാറുണ്ട്. പ്രഗ്നന്‍സി ടെസ്റ്റ് പൊസറ്റീവായിട്ടും ഗര്‍ഭമില്ലാത്തതിന്റെ കാരണമെന്തായിരിക്കും? പലപ്പോഴും ഗര്‍ഭധാരണസമയത്ത് ഉല്‍പാദിപ്പിയ്‌പ്പെടുന്ന എച്ച്‌സിജി ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കും. എന്നാല്‍ മറ്റു ചില കാരണങ്ങളാല്‍ ഈ ഗര്‍ഭം വേരുറയ്ക്കില്ല, തനിയെ അബോര്‍ഷനായിപ്പോകും. ഇത്തരം ഘട്ടത്തില്‍ ആര്‍ത്തവം തെറ്റും.

 

 

  ബയോ കമിക്കല്‍ പ്രഗ്നന്‍സി എന്നു നമുക്ക് ഈ പ്രത്യേക പ്രതിഭാസത്തെ വിളിയ്ക്കാം. പ്രതിഭാസം എന്നു പറയാനാകില്ല. ഇവിടെ സംഭവിയ്ക്കുന്നത് അണ്ഡവും ബീജവും ചേരും, സൈഗോട്ട് രൂപപ്പെടും. ഇത് ഫെല്ലോപിയന്‍ ട്യൂബിലൂടെ സഞ്ചരിച്ച് ഗര്‍ഭപാത്രത്തിലെത്തും.  ചില സ്ത്രീകള്‍ ഗര്‍ഭ പരിശോധന നടത്തിയില്ലെങ്കില്‍ ഗര്‍ഭധാരണം നടന്നുവെന്നതു പോലും അറിയാതെയിരിയ്ക്കുകുയും ചെയ്യും. വയറ്റിലെ ഭ്രൂണം അബോര്‍ഷനായി രക്ത രൂപത്തില്‍ പുറന്തള്ളപ്പെടുന്നത് ആര്‍ത്തവമെന്നു കരുതും.

 

 

  എച്ച്‌സിജി ഹോര്‍മോണ്‍ മൂത്രത്തില്‍ ഉണ്ടാകുന്നതാണ് പ്രഗ്നന്‍സി ടെസ്റ്റ് പൊസറ്റീവോ നെഗറ്റീവോ ആകുന്നത്. എച്ച്‌സിജി ഉല്‍പാദിപ്പിച്ചു മൂത്രത്തില്‍ ഇതിന്റെ അംശമുള്ളതു കൊണ്ടു തന്നെ മൂത്ര പരിശോധനയില്‍ ഗര്‍ഭിണി എന്നു തെളിയും. എന്നാല്‍ പിന്നീട് ഗര്‍ഭം അലസും. ഇത് വൈകിയ ആര്‍ത്തവമായി ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും.  സാധാരണ അബോര്‍ഷന്‍ 3 മാസം വരെ സംഭവിയ്ക്കാം. എന്നാല്‍ കെമിക്കല്‍ പ്രഗ്നന്‍സിയില്‍ ഇത് ഏറെ നേരത്തെ സംഭവിയ്ക്കും. കുഞ്ഞിന് ജനിതിക തകരാറുകളെങ്കില്‍ ഇത്തരത്തില്‍ സംഭവിയ്ക്കാം.

 

 

 പ്രകൃതി തന്നെ വൈകല്യമുളള ഭ്രൂണത്തെ നശിപ്പിയ്ക്കുന്നു. വളരാന്‍ അനുവദിയ്ക്കുന്നില്ല.  ഇംപ്ലാന്റേഷന്‍ ഇവിടെ നടന്നിരിയ്ക്കും. അതായത് യൂട്രസ് ഭിത്തിയില്‍ ഭ്രൂണം പറ്റിപ്പിടിയ്ക്കും. എന്നാല്‍ വളരാന്‍ കഴിയാതെ അവിടെ ഗര്‍ഭം അവസാനിയ്ക്കും. കെമിക്കല്‍ പ്രഗ്നന്‍സി ഇംപ്ലാന്റേഷന് തൊട്ടു പിന്നാലെ തന്നെ അബോര്‍ഷനായി തീരും. ഓക്‌സിഡേറ്റീവ് സ്‌ട്രെസിനു കാരണം സ്‌ട്രെസ്, മോശം ജീവിത, ഭക്ഷണ ശൈലികള്‍, പുകവലി, മദ്യപാന പ്രശ്‌നങ്ങളും അന്തരീക്ഷത്തിലെ മാലിന്യങ്ങളുമെല്ലാം തന്നെയാണ്.

 

  ഇതു പോലെ ഓവുലേഷനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ സ്ത്രീയ്ക്ക് ഉറക്കക്കുറവ്, സ്‌ട്രെസ് തുടങ്ങിയവയെങ്കിലും ഈ പ്രശ്‌നമുണ്ടാകും. ഇതിനാലാണ് സ്‌ട്രെസ് കുറയ്ക്കണം, ഭക്ഷണം നല്ലതാകണം, വ്യായാമം എന്നിവയെല്ലാം തന്നെ ഗര്‍ഭധാരണത്തിനു തയ്യാറാകുമ്പോള്‍ പ്രധാനമെന്നു പറയുന്നത്. യൂട്രസിന് എന്തെങ്കിലും തകരാറുണ്ടെങ്കിലും ഇതു സംഭവിയ്ക്കാം. യൂട്രസിന്റെ ആകൃതിയിലെയോ കട്ടിയിലെയോ വ്യത്യാസങ്ങളോ യൂട്രസിലേയ്ക്ക് ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ രക്തപ്രവാഹമില്ലെങ്കിലോ എല്ലാം ഇതു സംഭവിയ്ക്കാം.

 

 

  ഇതല്ലാതെ സ്‌പേം ഡിഎന്‍എ ഫ്രാഗ്മെന്റേഷനും ഇതിനു കാരണമാകും. ഇതിനു കാരണം ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ആണ്.  ഇതിനാല്‍ തന്നെ ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ഭക്ഷണമുള്‍പ്പെടെ പല കാര്യങ്ങളിലും ദമ്പതികള്‍ മുന്‍പേ തന്നെ ശ്രദ്ധിയ്ക്കണം എന്നു പറയുന്നത്. സ്ത്രീയുടെ കാര്യത്തില്‍ മാത്രമല്ല, പുരുഷന്റെ കാര്യത്തിനും ഇത്തരം ബാഹ്യ ഘടകങ്ങള്‍ പ്രധാനമാണ്. ഇത് ബീജാരോഗ്യത്തെ ബാധിയ്ക്കും. ബീജത്തിന്റെ ആരോഗ്യം കുറവെങ്കിലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. ഇതു പോലെ സ്ത്രീയുടെ അനാട്ടമിക്കല്‍ പ്രശ്‌നങ്ങള്‍ ഇത്തരം ഗര്‍ഭധാരണത്തിന്, അതായത് ബയോകെമിക്കല്‍ പ്രഗ്നന്‍സിയ്ക്കു കാരണമാകുന്നു.  

మరింత సమాచారం తెలుసుకోండి: