
യു.എസിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ അഞ്ച് മരണം. 20ലേറെപ്പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടിച്ച പോസ്റ്റൽ വാഹനത്തിലാണ് ഇയാൾ അക്രമം നടത്തിയത്. എന്നാണ് പോലീസ് പറയുന്നത്. അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. വെടിവെപ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാണ് പ്രാഥമിക നിഗമനം
ചികിത്സ തേടിയവരില്‍ രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്ന് ഒഡെസ മെഡിക്കല്‍ സെന്റര്‍ ആശുപത്രി അറിയിച്ചു. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവം നടന്ന സ്ഥലത്ത് പോലീസ് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്