ഐഎഎസ് ജോലി ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക്! ബാലഗോപാൽ ചന്ദ്രശേഖർ തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സന്ദർശിയ്ക്കുന്നത്. ആശുപത്രിയുടെ റിസേർച്ച് ആൻഡ് ഡെവലപ്മെൻറ് വിഭാഗം ബ്ലഡ് ബാഗുകൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്തുവെന്ന വാർത്താ റിപ്പോർട്ടുകൾ വായിച്ചതിനെ തുടർന്നായിരുന്നു ഇത്. 1983ൽ ഒരു ഐഎഎസ് ഉദ്യാഗസ്ഥൻ ആയിരിക്കെയാണ് ഇത് സംഭവിച്ചത്. അദ്ദേഹം പ്രൊഫസർ എ വി രമണിയെ കണ്ടുമുട്ടുന്നത്, അക്കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആർ & ഡി വിഭാഗത്തിൻറെ തലവനായിരുന്നു അദ്ദേഹം. അതൊരു അപൂർവ കൂടിക്കാഴ്ചയായിരുന്നു,. അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ ഐ‌എ‌എസ് ഉപേക്ഷിച്ച് സ്വന്തം സംരംഭമായ പെൻ‌പോൾ (പെനിൻസുല പോളിമർ) ലിമിറ്റഡ് ആരംഭിക്കാൻ ബാലഗോപാലിനെ പ്രേരിപ്പിച്ചു.




  ഐഎഎസ് കിട്ടി ജോലിയിൽ പ്രവേശിച്ച് വെറും ആറ് വർഷം മാത്രമാകുമ്പോൾ ആണ് അദ്ദേഹം ജോലി ഉപേക്ഷിയ്ക്കുന്നത്.. സ്വകാര്യ മേഖലയിൽ കാര്യമായ അവസരങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലം. 1980 കളുടെ തുടക്കത്തിൽ തന്നെ രാജ്യത്തെ ആഭ്യന്തര നിർമ്മാതാക്കൾ ഉയർന്ന നിലവാരമുള്ള ബ്ലഡ് ബാഗുകൾ നിർമ്മിച്ചു തുടങ്ങിയത് ശ്രദ്ധിയ്ക്കപ്പെട്ടു. 1999 ൽ പെൻ‌പോൾ ജപ്പാനിലെ ടെരുമോ കോർപ്പറേഷനുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടു. ഇന്ന്, ടെരുമോ പെൻ‌പോൾ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗുകളുടെ നിർമ്മാതാവും ലോകത്തിലെ ഏറ്റവും വലിയ ഹൈടെക് ബയോ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളിൽ ഒന്നുമാണ്.



ലോകത്തെ 64 രാജ്യങ്ങളിലായി ആണ് ബിസിനസ് പടർന്നിരിയ്ക്കുന്നത്. 300 മടങ്ങിലേറെയാണ് ബിസിനസ് വളർച്ചബാലഗോപാൽ സംരംഭം ആരംഭിച്ചപ്പോൾ 50 ജീവനക്കാരാണ് കമ്പനിയിൽ ഉണ്ടായിരുന്നത് എങ്കിൽ റിട്ടയർമെൻറ് സമയത്ത് 1200 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഐഎഎസ് കിട്ടി ജോലിയിൽ പ്രവേശിച്ച് വെറും ആറ് വർഷം മാത്രമാകുമ്പോൾ ആണ് അദ്ദേഹം ജോലി ഉപേക്ഷിയ്ക്കുന്നത്.. സ്വകാര്യ മേഖലയിൽ കാര്യമായ അവസരങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലം . 



1980 കളുടെ തുടക്കത്തിൽ തന്നെ രാജ്യത്തെ ആഭ്യന്തര നിർമ്മാതാക്കൾ ഉയർന്ന നിലവാരമുള്ള ബ്ലഡ് ബാഗുകൾ നിർമ്മിച്ചു തുടങ്ങിയത് ശ്രദ്ധിയ്ക്കപ്പെട്ടു.ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമാതാക്കളാണ് ഇപ്പോൾ തെരുമോ പെൻപോൾ ലിമിറ്റഡ്. 64 രാജ്യങ്ങളിലായി ആണ് കമ്പനിയ്ക്ക് ബിസിനസ് ഉള്ളത്. ഐഎഎസ് ഉപേക്ഷിച്ച് സ്വന്തം ബിസിനസ് തുടങ്ങി വിജയിപ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖർ ബാലഗോപാൽ.

మరింత సమాచారం తెలుసుకోండి: