ഇവരുടെ വീടിൻ്റെ വാടക നൽകാമെന്ന സഹായ വാഗ്ദാനവുമായി എറണാകുളത്തെ റോട്ടറി ക്ലബും രംഗത്തെത്തിയിട്ടുണ്ട്. ഒ നെഗറ്റീവ് ബ്ലഡാണെന്നും കടബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റും മാർഗങ്ങളില്ലെന്നും ബന്ധപ്പെടേണ്ട നമ്പറും ബോർഡിൽ കുറിച്ചിരുന്നു. റോഡിൽ സമരം ചെയ്ത വീട്ടമ്മയെ പോലീസെത്തി മുളവുകാട് സ്റ്റേഷനിലേക്ക് മാറ്റി. വാർത്ത പുറത്തുവന്നതോടെ വിവിധ കോണുകളിൽ നിന്ന് ഇവർക്ക് സഹായ വാഗ്ദാനം ലഭിക്കുന്നുണ്ട്. ഹൃദയം ഉൾപ്പെടെ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി കൊച്ചി കണ്ടെയ്നർ റോഡിൽ ഒരു വീട്ടമ്മ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശാന്തി എന്ന വീട്ടമ്മയാണ് റോഡിൽ വേറിട്ട സമരം നടത്തിയത്. മൂന്നു മക്കളുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിനും വരാപ്പുഴയിലെ വാടക വീട് ഒഴിയേണ്ടി വന്നതിനാലുമാണ് അവയവങ്ങൾ വിൽക്കുന്നതെന്ന് ബോർഡിൽ എഴുതിയിട്ടുണ്ട്.
വാഹനാപകടത്തിലാണ് രണ്ട് പേർക്ക് പരിക്ക് പറ്റിയത്. ചികിത്സയ്ക്ക് വകയില്ലാത്തതിനാലാണ് ഗത്യന്തരമില്ലാതെ റോഡിൽ സമരവുമായി ഇറങ്ങേണ്ടി വന്നതെന്ന് വീട്ടമ്മ പറയുന്നു. അതേസമയം മലപ്പുറത്ത് നിന്നും എറണാകുളത്ത് താമസമാക്കിയതാണ് ശാന്തിയും മക്കളും. ഭർത്താവില്ല എന്നാണ് ഇവർ പറഞ്ഞത്. വാടക നൽകാൻ കഴിയാതെ വാടക വീട് ഒഴിയേണ്ടി വന്നു. മൂത്ത മകന് തലയിലും രണ്ടാമത്തെ മകന് വയറിലും മകൾക്ക് കണ്ണിനും ശസ്ത്രക്രിയ വേണമെന്നാണ് ഇവർ പറയുന്നത്.
ഗത്യന്തരമില്ലാതെയാണ് റോഡിൽ സമരവുമായി ഇറങ്ങേണ്ടി വന്നതെന്നും വീട്ടമ്മ പറയുന്നു.അതായത് മൂത്ത മകന് തലയിലും രണ്ടാമത്തെ മകന് വയറിലും മകൾക്ക് കണ്ണിനും ശസ്ത്രക്രിയ വേണമെന്നാണ് ഇവർ പറയുന്നത്. ശാന്തി താമസിക്കുന്ന വീടിന്‍റെ വാടക ഉൾപ്പടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്ന് റോട്ടറി ക്ലബ് അറിയിച്ചു.
click and follow Indiaherald WhatsApp channel