രാജ്യത്ത് മുട്ടയുടെയും ചിക്കന്റെയും വില കുറയുന്നു! കഴിഞ്ഞ രണ്ട് ദിവസമായി ചിക്കന്റെയും മുട്ടയുടെയും വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉപഭോഗത്തിൽ 10 മുതൽ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ 1.75 ലക്ഷം കോടി രൂപയുടെ വ്യവസായത്തെയാണ് പക്ഷിപ്പനി വെല്ലുവിളിയാകുക. 2019നും 2024 നും ഇടയിൽ 16.2 ശതമാനം വാർഷിക വളർച്ചയാണ് കോഴിക്കച്ചവടത്തിൽ കണക്കാക്കപ്പെടുന്നത്. രാജ്യത്ത് പക്ഷിപ്പനി രൂക്ഷമായ സാഹചര്യത്തിൽ മുട്ടയുടെയും ചിക്കന്റെയും വില കുറയുന്നതായി റിപ്പോർട്ട്.എന്നാൽ കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് താൽകാലത്തേക്ക് കയറ്റുമതി നിർത്തിവച്ചിരിക്കുകയാണെന്നും തമിഴ്‌നാട് എഗ് പൗൾട്രി ഫാർമേഴ്‌സ് മാർക്കറ്റിംഗ് സൊസൈറ്റി (പിഎഫ്എംഎസ്) പ്രസിഡന്റ് വംഗിലി സുബ്രഹ്മണ്യൻ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് നാഗർകോയിൽ, തേനി, പൊള്ളാച്ചി വഴി ദിവസവും 80 ലക്ഷം മുട്ടയും 10-15 ലക്ഷം കോഴി ഇറച്ചിയും കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.കേരളത്തിലടക്കം പക്ഷിപ്പനി വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല. 



  അതുകൊണ്ട് തന്നെ മുട്ടയും കോഴി ഇറച്ചിയും കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത് തുടരുകയാണ്. ബെംഗളൂരു, ഹൈദരാബാദ്, ലുധിയാന, ഭോപ്പാൽ, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ പ്രവണതകളാണ് കണ്ടുവരുന്നത്. അതുപോലെ കോഴി ഇറച്ചിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. അഞ്ചു രൂപയോളമാണ് ചിക്കന്റെ വില കുറച്ചത്. ഇതോടെ കേരളത്തിൽ ഒരു കിലോ ചിക്കന് 114 രൂപയാണ് വില. ക്രിസ്മസിന് ഇത് 119 രൂപയായിരുന്നു.ജനുവരി 7ന് മുട്ടയുടെ വില 5.10 രൂപയിൽ നിന്ന് 4.85 രൂപയായി കുറച്ചിരുന്നു. മുംബൈയിൽ മുട്ടയുടെ വില 5.65 രൂപയിൽ നിന്ന് 5.45 രൂപയായും ഡൽഹിയിൽ 6.00 രൂപയിൽ നിന്ന് 5.55 രൂപയായും കുറഞ്ഞു. ഏവിയേഷൻ ഇൻഫ്ലുവൻസ അഥവാ പക്ഷിപ്പനി കാരണം കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് പക്ഷികളെയാണ് കൊന്നൊടുക്കിയത്.



  കേരളത്തിൽ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും നിരീക്ഷണത്തിനായി വിദഗ്ധ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ രാജസ്ഥാനിലാണ് പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ജനുവരി 6ന് അലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുകയും ഇതിന്റെ ഭാഗമായി നിരവധി താറാവുകളെയും കോഴികളെയും നശിപ്പിക്കുകയും ചെയ്തിരുന്നു. ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശാടനപക്ഷികളാണ് ഈ രോഗം ഉണ്ടാക്കുന്നത്. രോഗബാധയുള്ള കോഴി അല്ലെങ്കിൽ ഇവയുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യർക്കും രോഗം ബാധിക്കാം. അതേസമയം ഇന്ത്യയിൽ ഇതുവരെ മനുഷ്യർക്ക് പക്ഷിപ്പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.മധ്യപ്രദേശ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധിച്ചു. ഡെഹ്റ, ഫത്തേപൂർ, ജവാലി, ഇന്ദോറ എന്നിവിടങ്ങളിൽ കോഴി വിൽക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഹിമാചൽ പ്രദേശ് വിലക്കേർപ്പെടുത്തി. 

మరింత సమాచారం తెలుసుకోండి: