കുവൈയ്റ്റിൽ കടുത്ത നിയന്ത്രങ്ങൾ വരുന്നു! ഏതാനും ദിവസങ്ങളായി രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്താനുള്ള ചർച്ചകൾ പുരോഗമിക്കവെ, അതിനെതിരെ എംപിമാർ ശക്തമായി രംഗത്തുവന്നിരുന്നു. കർഫ്യൂ ഒഴിവാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കാനും രാജ്യത്തേയ്ക്ക് പുറത്തുനിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാനുമുള്ള എംപിമാരുടെ നിർദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയാണ് ചെയ്തത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, തൽക്കാലം ലോക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം, പാർസൽ സേവനവും ഹോംഡെലിവറി സംവിധാനവും തുടരാൻ അനുവാദമുണ്ടായിരിക്കും. രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.



 മറിച്ചൊരു അറിയിപ്പുണ്ടാവുന്നതു വരെ പുതിയ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണം വിളമ്പുന്നത് ഫെബ്രുവരി 24 മുതൽ വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം, കുവൈറ്റി പൗരൻമാർ, അവരുടെ അടുത്ത ബന്ധുക്കൾ, വീട്ടുജോലിക്കാർ തുടങ്ങിയവരെ അതിർത്തിയിലൂടെ കടത്തിവിടും. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നൊഴികെയുള്ള ചരക്ക് കപ്പലുകളെ അനുവദിക്കും.ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെയാണ് കര-ജല അതിർത്തികൾ അടച്ചിടുക. വിദേശികൾക്ക് ഇതുവഴിയുള്ള പ്രവവേശനം നിഷേധിക്കും.ആഭ്യന്തര മന്ത്രാലയം, ആരോഗ്യമന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുക.



 രാജ്യത്ത് നടക്കുന്ന സ്പോർട്സ് പ്രവർത്തനങ്ങളിൽ കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്നും അവയിലൂടെ കൊവിഡ് ബാധ ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തര- ആരോഗ്യ മന്ത്രാലയങ്ങൾക്കൊപ്പം ഒളിംപിക് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്ന കുവൈറ്റികൾ, അവരുടെ അടുത്ത ബന്ധുക്കൾ, വീട്ടുവേലക്കാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഒരാഴ്ച ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കാനും മന്ത്രിസഭാ യോഗം ബന്ധപ്പെട്ടവർക്കും നിർദ്ദേശം നൽകി. ഇത് നിരീക്ഷിക്കുന്നതിനായി ഒരു സംയുക്തി കമ്മിറ്റിക്ക് മന്ത്രിസഭ രൂപം നൽകി.  


അനിശ്ചിത കാലത്തേക്ക് നീട്ടാനാണ് തീരുമാനം. ഫെബ്രുവരി 21 മുതൽ വിദേശികൾക്കുള്ള യാത്രാവിലക്ക് നീക്കുമെന്നും ഇവർ 14 ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നും തീരുമാനമെടുത്തിരുന്നുവെങ്കിലും അവസാന നിമിഷൻ അതിൽ നിന്ന് പിൻമാറുകയായിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലായിരുന്നു വിലക്ക് തുടരാൻ അധികൃതർ തീരുമാനമെടുത്തത്.ഖത്തർ ദേശീയ ദിനം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടുതൽ ആളുകൾ ഒരുമിച്ചുകൂടുന്ന ആഘോഷ പരിപാടികൾ വിലക്കിയിരിക്കുകയാണ് അധികൃതർ. രാത്രി എട്ടു മണി മുതൽ രാവിലെ അഞ്ചു മണിവരെ മാളുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കരുതെന്നും ഉത്തരവുണ്ട്.

మరింత సమాచారం తెలుసుకోండి: