കൊവിഡ്-19 ഭീഷണി നേരിടാൻ ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിൽ സാധ്യതക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കാൻ ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി വേണം. ഇതിനായി  അനുമതി ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മരുന്ന് ഉപയോഗിക്കുന്നതിൽ ഡ്രഗ്‌സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ടതുണ്ട്.

 

  അനുമതി ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എച്ച് ഐ വി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ നിന്നാണ് നല്‍കുന്നത്.

 

   അത് താലൂക്ക് ആശുപത്രികളില്‍ നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.അവലോകന യോഗത്തിൽ ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

 

 

  ഊണും ഉറക്കവും ഒഴിഞ്ഞാണ്. രാപ്പകൽ ശ്രദ്ധിക്കാതെ അവർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവരോട് വാക്കിലോ നോക്കിലോ പ്രവർത്തിയിലോ ഏതെങ്കിലും രീതിയിലുള്ള അകൽച്ചയോ അനാദരവോ കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ ഒറ്റപ്പെടുത്തുന്ന പ്രവണത കാണുന്നുണ്ട്.

 

  അവർക്ക് ആവശ്യമായ ഊർജ്ജം നമ്മുടെ പിന്തുണയോടെയാണ് ലഭിക്കേണ്ടത്. സമൂഹം കൃതജ്ഞതയോടെയാണ് അവരെ നോക്കി കാണേണ്ടത്. സംസ്ഥാനത്തൊട്ടാകെ 72,460 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും വീടുകളിലാണ് കഴിയുന്നത്.

 

 

  4,516 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചപ്പോൾ 3,331 എണ്ണവും നെഗറ്റീവാണ്. അഞ്ചിൽ കൂടുതൽ ആളുകൾ ചേരാൻ പാടില്ലെന്നും ആവശ്യഘട്ടങ്ങളിൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

   കാരണം വ്യക്തമാക്കിയാൽ മാത്രം ആളുകൾക്ക് പുറത്തിറങ്ങാമെന്നും. അടിയന്തരഘട്ടങ്ങളിൽ ഓട്ടോ, ടാക്‌സി വാഹനങ്ങൾക്ക് പുറത്തിറങ്ങാമെന്നും അദ്ദേഹം പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: