എങ്ങനെ ദീപാവലിക്ക് പടക്കം പൊട്ടിക്കണം; വിൽക്കേണ്ടത് ഹരിത പടക്കങ്ങൾ മാത്രം! വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ദീപാവലിക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ. പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയുമായിരിക്കണം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.





സഹകരണ രംഗം നാട് നേടിയ വലിയ നേട്ടമാണ്. അതിനു നേർക്കു കണ്ണുവച്ചുള്ള തെറ്റായ നീക്കങ്ങൾ വലിയ തോതിൽ ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സഹകരണ സംഘങ്ങൾ നിക്ഷേപം വാങ്ങുന്നതും വായ്പ നൽകുന്നതും നിശ്ചിത വ്യവസ്ഥകളനുസരിച്ചാണ്. പലിശ നിരക്ക് കൃത്യമായി നിശ്ചയിക്കാനുള്ള നിയമപരമായ സംവിധാനം കേരളത്തിലുണ്ട്. തോന്നിയപോലെ പലിശ നിശ്ചയിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണു ചിലർ ഇങ്ങോട്ടു കടന്നുവരുന്നത്. മൾട്ടി സ്റ്റേറ്റെന്നു പറഞ്ഞാണു പല വേഷത്തിലും രൂപത്തിലും അവർ വരുന്നത്. നിക്ഷേപം സ്വീകരിച്ചു മോഹ പലിശ നൽകാമെന്നു പറയും. പലരും വഞ്ചിക്കപ്പെടുന്നത് മോഹ പലിശയെന്നു കേൾക്കുമ്പോഴാണ്. ആ ദുർഗതിയിലേക്കാണു മെല്ലെ ആളുകൾ നീങ്ങുന്നതെന്നു തിരിച്ചറിയണം. സാധാരണ പലിശ കിട്ടുക, നിക്ഷേപം ഭദ്രമായിരിക്കുക എന്നതാണു സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ അനുഭവം.




പുതിയ കൂട്ടർ മോഹപലിശ നൽകി നിക്ഷേപം സീകരിച്ച് അതിന്റെ ഭാഗമായായി മറ്റുതരത്തിലുള്ള പ്രവർത്തങ്ങളിലേക്കു പോകുകയാണ്. ഇതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു സ്ഥാപനത്തിൽ അഴിമതി നടന്നാൽ അതിന്റെ വിശ്വാസ്യതയെയാണു ബാധിക്കുന്നത്. ഇതിനെതിരേ നടപടിയെടുക്കുമ്പോൾ അവിടെ നിക്ഷേപം നടത്തിയവരെയാണു സംരക്ഷിക്കേണ്ടതുണ്ട്. തെറ്റു ചെയതവർക്കെതിരേ കർക്കശമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



സഹകരണ മേഖലയുടെ സ്പർശമേൽക്കാത്ത ഒരു മേഖലയും കേരളത്തിൽ ഇല്ലെന്നും അത്ര വിപുലമാണു കേരളത്തിലെ സഹകരണ മേഖലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകാരി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തു വീടുകൾതോറും ബാങ്കിങ് സംസ്‌കാരം വളർത്തിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കുടുംബങ്ങളേയും ബാങ്കുകളുമായി ബന്ധപ്പെടുത്തി സമ്പൂർണ ബാങ്കിങ് രീതി ആർജിക്കാൻ കഴിഞ്ഞതു സഹകരണ മേഖലയുടെ പ്രവർത്തനഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Find out more: