കോവിഡ് കേരളത്തിൽ അധികമാകുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8056 ആയി. ഇവരിൽ 53 പേർ ഐസിയുവിലും ഒൻപതു പേർ വെന്റിലേറ്ററിലുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 15,032 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെയുള്ള പോസിറ്റീവ് കേസുകളിൽ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 65.16 ശതമാനം അതതു പ്രദേശങ്ങളിൽ നിന്നു തന്നെ വൈറസ് ബാധ ഉണ്ടായതാണ്.

 

 

  അതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ– 94.4 ശതമാനമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രോട്ടോകോളിൽ മാറ്റം വരുത്തി. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതി. ഇതുവരെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി റിസള്‍ട്ട് വന്ന ശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ രീതിക്കാണ് മറ്റം വരുത്തിയിരിക്കുന്നത്.

 

 

   കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. കണ്ണൂരിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനി, കോഴിക്കോട് സ്വദേശി, കൊല്ലം സ്വദേശി എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കാസർകോട് അണങ്കൂർ സ്വദേശി ഖൈറുന്നീസ(48)യാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇവർക്ക് കൊവിഡ് സ്ഥരീകരിച്ചത്.

 

 

   ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഖൈറുന്നീസയുടെ മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോയയാണ് (57) ഇന്ന് പുലർച്ചെ മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇയാൾ. കൊല്ലത്ത് മരിച്ചത് കുലശേഖരപുരം സ്വദേശി റഹിയാനത്ത്(55) ആണ്.ഈ രീതിക്കാണ് മറ്റം വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട്.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.

 

 

   ഇന്ന് അര്‍ധരാത്രി മുതൽ കർഫ്യൂ നിലവില്‍ വരും. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല എന്നീ പഞ്ചായത്തുകളിലാണ് ക‍ര്‍ഫ്യൂ പ്രാബല്യത്തിൽ വരിക. അതിനിടെ തിരുവനന്തപുരത്ത് കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ പരീക്ഷാ കേന്ദ്രത്തിലെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്.

 

 

   കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം എറണാകുളം ജില്ലകൾ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം ജില്ലയിലാണ് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ കേസുകൾ. എറാണാകുളത്തും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനൊപ്പം ഉറവിടമറിയാത്ത കേസുകളുമാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നത്.

 

 

   ആരോഗ്യ പ്രവർത്തകരിലും പോലീസ് ഉദ്യോഗസ്ഥരിലും രോഗബാധ സ്ഥിരീകരിക്കുന്നത് തുടരുകയാണ്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയർന്നു.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ മോശമായി തുടരുകയാണ്. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Find out more: