ഡിപ്രഷനായ കാലത്തെ കുറിച്ച് ഷിയാസ് കരീം തുറന്ന് പറയുന്നു! ബോളിവുഡ് സിനിമകളിലേക്കും ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത് എല്ലാം തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ കാമുകിയോടുള്ള പ്രതികാരമാണ് എന്ന് ഷിയാസ് പറയുന്നു. എംജി ശ്രീകുമാർ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷിയാസ്. ബിഗ്ഗ് ബോസ് ഷോയിലൂടെയാണ് ഷിയാസ് കരീം പ്രേക്ഷകർക്ക് പരിചിതനായത്. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച ഷിയാസ് പിന്നീട് സ്റ്റാർ മാജിക്കിലൂടെ ശരിയ്ക്കും ഒരു സ്റ്റാർ ആകുകയായിരുന്നു. ഇന്ന് പന്ത്രണ്ടോളം സിനിമകളിലും അഭിനയിച്ചിട്ടുള്ള ഷിയാസ് തന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനായി കാത്തിരിയ്ക്കുകയാണ്.
എനിക്ക് ഒരുപാട് പേരോട് ഇഷ്ടം തോന്നിയിട്ടുണ്ട്. എന്നാൽ അതിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞത്. അങ്ങനെ ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു. അവർക്ക് എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് കൂടുതലും ഉണ്ട്. പക്ഷെ സാധാരണ പ്രണയത്തിലുള്ളത് പോലെ വഴക്കും പരിഭവങ്ങളും മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരു സ്‌റ്റേജ് കഴിഞ്ഞപ്പോൾ അത് മാറി. അവർ വലിയ പണക്കാർ കുടുംബമാണ്. അതിൽ നിന്നുമാണ് പ്രശ്‌നം തുടങ്ങിയത്. പ്രണയിക്കുമ്പോൾ മതം ഒരു പ്രശ്‌നം അല്ലായിരുന്നു, പിന്നീട് അവർക്ക് അതും ഒരു പ്രശ്‌നമായി പറഞ്ഞു. എനിക്ക് അതൊന്നും കുഴപ്പം ആയിരുന്നില്ല. പിന്നെ എന്നോട് പല ചോദ്യങ്ങളും ചോദിക്കാൻ തുടങ്ങി, നിനക്ക് ജോലിയുണ്ടോ കൂലിയുണ്ടോ, എന്ത് ഉറപ്പിലാണ് നിനക്കൊപ്പം ഞാൻ വരുന്നത് എന്നൊക്കെ ചോദിച്ചു.
മാത്രവുമല്ല, നീ എന്ത് മോഡലാണ്, നിനക്ക് എന്ത് അറിയാം എന്നൊക്കെ ചോദിച്ച് എന്നെ ഡിമോട്ടിവേറ്റ് ചെയ്യാനും ശ്രമിച്ചു. എന്റെ പ്രൊഫഷനോട് ഒന്നും ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. ഞാൻ മോഡലിങ് ചെയ്യുന്നതോ അഭിനയത്തിന് അവസരം തേടുന്നതോ ഒന്നും അവർക്ക് ഇഷ്ടമല്ലായിരുന്നു. ഒന്നും ചെയ്യാൻ പാടില്ല, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നപ്പോൾ അവസാനം ഞാൻ അത് ഇട്ടിട്ട് പോയി. അന്ന് എനിക്ക് ഭയങ്കര വിഷമം തോന്നിയിരുന്നു. ഒരു ഡിപ്രഷൻ സ്റ്റേജിലൊക്കെ പോകേണ്ട അവസ്ഥയിലായിരുന്നു. ജീവിതത്തിൽ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കാലമാണ് അത്. പക്ഷെ പിന്നെ അതൊരു വാശിയായി. ആ വാശി കാരണമാണ് ഇന്ന് ഇപ്പോൾ ഞാൻ ഇവിടെ വരെ എത്തിയത്.
ഒരുപാട് എന്നെ ഇൻസൾട്ട് ചെയ്തിരുന്നു. ബിഗ്ഗ് ബോസ് കഴിഞ്ഞ സമയത്ത് അവർ എന്നെ വിളിച്ചിരുന്നു. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നൊക്കെ പറഞ്ഞു. അമ്മ എന്റെ വലിയ ഫാൻ ആണ് എന്ന്. സത്യത്തിൽ പ്രേമിക്കുന്ന സമയത്ത് ആ അമ്മയൊക്കെ എനിക്ക് വില്ലൻ സ്ഥാനത്ത് ആയിരുന്നു. ബിഗ്ഗ് ബോസിലായ സമയത്ത് അവരുടെ വീടിന്റെ മുന്നിലൊക്കെ ഫ്‌ളക്‌സ് വയ്ക്കുകയൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് ഞാൻ അവരെയൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. എന്റെ ആഗ്രഹം കടല് പോലെയാണ്. ജീവിതത്തിലെ മറ്റ് പ്രാരാബ്ദങ്ങൾ എല്ലാം കാരണം ഞാൻ എന്റേതായ വഴിയ്ക്ക് പോയിക്കൊണ്ടിരിയ്ക്കുകയാണ്- ഷിയാസ് കരീം പറഞ്ഞു.
Find out more: