തല കറങ്ങി വീഴും എന്നാവുമ്പോൾ ലാലേട്ടനോട് പറയും; ഉർവശി പറയുന്നു! വർഷങ്ങൾ എത്ര കഴിഞ്ഞാലും ഉർവശിയിലെ അഭിനയ പ്രതിഭയ്ക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നാണ് ആരാധകർ വിലയിരുത്തന്നത്. അടുത്തിടെ ഫെഫ്കയുടെ വേദിയിൽ പ്രത്യക്ഷപ്പെട്ട ഉർവശി മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരിനർഹതയുള്ള താരം എന്ന് ആരാധകർ ഒന്നടങ്കം അവകാശപ്പെടുന്നയാളാണ് ഉർവശി.കഴിഞ്ഞ പത്തുവർഷമായി ഞാൻ വെളുപ്പിനെ എണീറ്റ് എവിടെയും പോകാറില്ല. ബിപിയുടെ ചെറിയ പ്രശ്‍നം ഉള്ളത് കൊണ്ട് രാവിലെ ചാടിയോടി പോകാൻ പറ്റാറില്ല. ഇന്ന് വെളുപ്പിനെ എണീറ്റാണ് ഞാൻ വന്നത്. കാരണം എനിക്ക് അടുത്ത കാലത്ത് പങ്കെടുക്കാൻ പറ്റിയതിൽ ഏറ്റവും മനസ്സ് നിറഞ്ഞ ഒരു ചടങ്ങ് ആണിത്.





 അതുകൊണ്ട് എത്ര നേരത്തെ എണീറ്റ് വേണമെങ്കിലും ഇവിടെ കുത്തിയിരിക്കാൻ എനിക്ക് ഒരു മടിയും ഇല്ല. ഞാൻ എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുള്ളതിൽ കൂടുതൽ എന്റെ അന്ന ദാതാക്കൾ ഈ പ്രൊഡക്ഷനിൽ ഉള്ളവരാണ്. അവിടെ കസേര പോലും ഉണ്ടാവില്ല. നാൽപ്പത് വർഷം എനിക്ക് ഭക്ഷണം തന്നത് ഈ പ്രൊഡക്ഷനിൽ ഉള്ളവരാണ്. അതുപോലെ പല മേക്കപ്പ്മാൻമാരെയും ഞാൻ ഇപ്പോഴും മനസ്സിൽ ഓർത്തു പ്രാർത്ഥിക്കാറുണ്ട്. ഈ സംഘടനയ്ക്ക് എന്നെക്കൊണ്ട് കഴിയുന്ന ഒരു സഹായം ഞാൻ ഇവർക്കൊക്കെ ചെയ്യും. ഞാൻ ഇപ്പോൾ ഉത്‌ഘാടനങ്ങൾക്ക് ഒന്നും പോകാറില്ല. പലരും അതൊക്കെ പ്രതിഫലം കൈപ്പറ്റിയാണ് ചെയ്യുന്നത്. പണ്ടൊന്നും എനിക്ക് അത് അറിയില്ലായിരുന്നു. ഇനി അങ്ങിനെയുള്ള അവസരങ്ങൾ വന്നാൽ ഫെഫ്കയിലെ തൊഴിലാളികൾക്ക് വേണ്ടി ഞാൻ അത് നിരസിക്കില്ല.





അതിൽ നിന്നും കിട്ടുന്ന വേതനം എന്താണെങ്കിലും ഞാൻ ഇവിടെ എത്തിക്കും" ഉർവശി പറയുന്നു. പണ്ടൊന്നും സിനിമയിൽ ബ്രേക്ക് ഉണ്ടാവാറില്ല. വിശന്നിരിക്കും കൂടുതൽ സമയവും. ലാലേട്ടനെ ഞാൻ ഈ അവസരത്തിൽ ഓർക്കുകയാണ്. ലാൽ സലാം സിനിമയുടെ ഷൂട്ടിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളുടെ ഇടയ്ക്ക് വിശന്നു വലഞ്ഞ് ഇരിക്കുമ്പോൾ ആവും ഇമോഷണൽ സീനുകൾ ഒക്കെ എടുക്കുന്നത്. ഞാൻ തല കറങ്ങി വീഴും എന്നാവുമ്പോൾ ലാലേട്ടനോട് പറയും. പതുക്കെ പ്രൊഡക്ഷനിലെ ആളിനെ വിളിച്ച് ചോറും കറിയും എല്ലാം ഒരു പ്ളേറ്റിലാക്കി ഒരു സ്പൂൺ ഇട്ടു കൊടുക്കാൻ പറയും. അത് തരുമ്പോൾ ക്യാമറ അസിസ്റ്റന്റ്സ് ഒരു കുട തരും.




 കഴിഞ്ഞ പത്തുവർഷമായി ഞാൻ വെളുപ്പിനെ എണീറ്റ് എവിടെയും പോകാറില്ല. ബിപിയുടെ ചെറിയ പ്രശ്‍നം ഉള്ളത് കൊണ്ട് രാവിലെ ചാടിയോടി പോകാൻ പറ്റാറില്ല. ഇന്ന് വെളുപ്പിനെ എണീറ്റാണ് ഞാൻ വന്നത്. കാരണം എനിക്ക് അടുത്ത കാലത്ത് പങ്കെടുക്കാൻ പറ്റിയതിൽ ഏറ്റവും മനസ്സ് നിറഞ്ഞ ഒരു ചടങ്ങ് ആണിത്. അതുകൊണ്ട് എത്ര നേരത്തെ എണീറ്റ് വേണമെങ്കിലും ഇവിടെ കുത്തിയിരിക്കാൻ എനിക്ക് ഒരു മടിയും ഇല്ല. ഞാൻ എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുള്ളതിൽ കൂടുതൽ എന്റെ അന്ന ദാതാക്കൾ ഈ പ്രൊഡക്ഷനിൽ ഉള്ളവരാണ്.

మరింత సమాచారం తెలుసుకోండి: