കേരളത്തിൽ കോവിഡ് ആശങ്ക ഉയരുന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ വിവരങ്ങൾ വ്യക്തമാക്കിയത്.പ്രതിദിന രോഗബാധിതരുടെ എണ്ണം 15,000വരെ ഉയരുമെന്നും എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്.


 ഈ സാഹചര്യത്തിൽ സമരങ്ങൾ നിർത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.കേരളത്തിൽ കൊവിഡ് കേസുകൾ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്‌ടോബർ പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.സ്ഥിതിഗതികള്‍ രൂക്ഷമാണെങ്കിലും അടുത്ത രണ്ടാഴ്ചത്തെ അവസ്ഥ കൂടി മനസ്സിലാക്കിയ ശേഷം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിത്താല്‍ മതിയെന്നാണ് എല്‍ഡിഎഫ് മുന്നണിയുടെ തീരുമാനം



  കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ എല്‍ഡിഎഫിന്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു.കൊവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 9,47,576 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്.അതേസമയം കോവിടാണെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിക്കെതിരെ സമരം നടത്താം, എന്നാൽ പിണറായിക്കെതിരെ പാടില്ലെന്നത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.



  51,01,398 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ സമയത്തിനുള്ളില്‍ 11 ലക്ഷത്തിലധികം പരിശോധനയാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഒരു ഘട്ടത്തിൽ 96,000ത്തിലധികം വരെ എത്തിയിരുന്നു.ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 61,45,292 ആയി ഉയർന്നിരിക്കുകയാണ്.



  അതേസമയം ഇതുവരെ 3.3 കോടി ആളുകള്‍ക്ക് രോഗം ബാധിച്ചതായും സര്‍വകലാശാലയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ കൊവി‍ഡ് 210 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും മോശമായി ബാധിച്ചിരിക്കുന്ന അമേരിക്കയിൽ മരണം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗബാധ ലോകത്താകമാനം ഇതുവരെ 10 ലക്ഷത്തിലധികം ആളുകളുടെ ജീവൻ കവര്‍ന്നുവെന്ന് കണക്ക്. ജോണ്‍ ഹോക്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്കാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 

Find out more: