കല്യാണത്തിന് അദ്ദേഹത്തെയും ക്ഷണിച്ചു! സന്തോഷം പങ്കിട്ട് ശ്രീവിദ്യ മുല്ലച്ചേരി! കുടുംബസമേതമായി ഡ്രസ് എടുക്കാൻ പോയ വിശേഷങ്ങൾ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്നുണ്ട് ശ്രീവിദ്യ. കല്യാണത്തിന് ആദ്യം ക്ഷണിക്കുന്നത് സുരേഷ് ഗോപിയെ ആയിരിക്കണമെന്ന് രാഹുലും ശ്രീവിദ്യയും തീരുമാനിച്ചിരുന്നു. തൃശൂരിലെത്തിയായിരുന്നു സുരേഷ് ഗോപിയെ കണ്ടത്. ഇപ്പോൾ ഞാൻ അനുഗ്രഹിക്കുന്നില്ല, കല്യാണത്തിന് കാണാമെന്നായിരുന്നു സുരേഷ് ഗോപി ഇവരോട് പറഞ്ഞത്. സുരേഷ് ഗോപിയെ കാണാൻ പോയതിന്റെ വിശേഷങ്ങളെല്ലാം ശ്രീവിദ്യ ചാനലിലൂടെ പങ്കിട്ടിരുന്നു. വിഭവസമൃദ്ധമായ സദ്യയായിരുന്നു സുരേഷ് ഗോപി ഒരുക്കിയത്. ഇപ്പോഴിതാ മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ്.
വെഡ്ഡിംഗ് ബ്ലസിംഗ്‌സ് ഫ്രം വൺ ആൻഡ് ഓൺലി മമ്മൂക്ക എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയത്. പ്രായം എന്നൊരു കാര്യം നാടുവിട്ട് പോയെന്നാണ് നടുവിലുള്ള യുവതാരത്തെ കാണുമ്പോൾ തോന്നുന്നത്. ഫാൻ ഗേൾ മൊമന്റ്, അങ്ങനെ മമ്മൂക്കയെ ശ്രീവിദ്യ കല്യാണം വിളിച്ചുവെന്നായിരുന്നു ആരാധകർ പറഞ്ഞത്.വർഷങ്ങളായുള്ള പ്രണയം വിവാഹത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് ശ്രീവിദ്യ മുല്ലച്ചേരി. വിവാഹത്തിന് ഇനി ദിവസങ്ങൾ കൂടിയേയുള്ളൂ. കല്യാണത്തീയതി തീരുമാനിച്ചതിന് ശേഷമായി ഒരുക്കങ്ങളും തുടങ്ങിയിരുന്നു.
വിവാഹം കഴിഞ്ഞാലും താൻ ഇൻഡസ്ട്രിയിൽ തന്നെയുണ്ടാവുമെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. ഇതേ മേഖലയിലുള്ളൊരാളായതിനാൽ കാര്യങ്ങളെക്കുറിച്ചെല്ലാം വ്യക്തമായി അറിയാമല്ലോ, അത് വലിയ കാര്യമാണ്. പൊട്ടലും ചീറ്റലും സമാധാനവുമൊക്കെയായി മേജർ രവി ചിത്രം പോലെയായിരിക്കും ഞങ്ങളുടെ വിവാഹ ജീവിതമെന്നായിരുന്നു മുൻപ് രാഹുൽ പറഞ്ഞത്. ലൈഫ് ഈസ് ബ്യൂട്ടിഫുളാണ് ആഗ്രഹമെങ്കിലും കലിയായിരിക്കും നടക്കുന്നതെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള അഭിമുഖ വീഡിയോ വൈറലായിരുന്നു.ആദ്യ സിനിമ റിലീസ് ചെയ്തിട്ട് മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു രാഹുൽ.
സുരേഷ് ഗോപിയെ നായകനാക്കി സിനിമ ഒരുക്കുന്നതിന്റെ വിശേഷങ്ങൾ മുൻപ് പങ്കിട്ടിരുന്നു. രാഷ്ട്രീയത്തിലും സുരേഷ് ഗോപി സജീവമായതോടെ സിനിമയും നീളുകയായിരുന്നു. ലോകസഭ എംപി ആയതോടെ അദ്ദേഹത്തിന്റെ തിരക്കും വർധിക്കുകയായിരുന്നു. സിനിമ റിലീസിന് മുൻപ് വിവാഹം എന്ന് തീരുമാനിക്കുകയായിരുന്നു രാഹുൽ. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലായാണ് വിവാഹം. കല്യാണം കഴിഞ്ഞാലേ ഇനി ഞാൻ നന്നാവുകയുള്ളൂ എന്നാണ് അമ്മ പറയുന്നത്. എന്നാൽ പിന്നെ അത് നടക്കട്ടെ എന്ന് കരുതിയെന്നായിരുന്നു രാഹുലിന്റെ കമന്റ്.
Find out more: