പാചകത്തിനു ഈ എന്ന ഉപയോഗിച്ചാൽ ക്യാൻസർ ഉറപ്പ്!  തുടക്കത്തിൽ കണ്ടെത്തിയാൽ ഏതാണ് പൂർണമായും ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന ഇതിനെ കൂടുതൽ ഗുരുതരമാക്കുന്നത് കണ്ടെത്താൻ എളുപ്പമല്ലെന്നതു തന്നെയാണ്. ക്യാൻസറിന് കാരണങ്ങൾ പലതുമുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നായി പറയുന്നതാണ് എണ്ണകൾ. ചില പ്രത്യേക ഓയിലുകൾ, ചില പ്രത്യേക രീതിയിലെ എണ്ണ ഉപയോഗം എന്നിവയെല്ലാം തന്നെ ക്യാൻസർ സാധ്യത വർദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. പലരും ഉപയോഗിയ്ക്കുന്ന ഒന്നാണ് വെജിറ്റബിൾ ഓയിൽ. പേരു കൊണ്ട് ആരോഗ്യകരമായി തോന്നുമെങ്കിലും ഇത് അത്ര ആരോഗ്യകരമായ എണ്ണയല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. വെജിറ്റബിൾ ഒായിലിൽ തന്നെ സൺഫ്‌ളവർ, കനോല, കോട്ടൻ സീഡ് ഓയിലുകൾ വരുന്നുണ്ട്.



ഇവ അമേരിക്ക പോലുള്ള ഇടങ്ങളിൽ ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. ഹൃദയ പ്രശ്‌നങ്ങളും പല തരത്തിലെ ക്യാൻസറുകളുമാണ് കാരണമായി പറയുന്നത്. ഇതിൽ കോട്ടൻ സീഡ് ഓയിൽ എന്നത് വെജിറ്റബിൾ ഓയിൽ പോലുമല്ലെന്ന് പഠനങ്ങൾ പറയുന്നു. മൃഗക്കൊഴിപ്പിലെ എണ്ണയിൽ നിന്നും നീക്കുന്ന വേസ്റ്റിൽ നിന്നുമാണ് ഇത് ഉൽപാദിപ്പിയ്ക്കുന്നത്. ഇതിൽ പോഷകങ്ങൾ ഒന്നും തന്നെയില്ലെന്നു വേണം. പറയുവാൻ. ഇതിൽ പോഷകങ്ങൾ ഉണ്ടെന്നു പറഞ്ഞാണ് വിൽപ്പന നടത്തുന്നതും. ഈ ഓയിൽ വാസ്തവത്തിൽ ആളുകളെ കബളിപ്പിയ്ക്കലാണ്.  



പല വെജിറ്റബിൾ ഓയിലുകളും വേസ്റ്റ് എന്ന രീതിയിൽ ഉൽപാദിപ്പിയ്ക്കപ്പെടുന്നതാണ്. പല വെജിറ്റബിൾ ഓയിലുകളും ഹൈഡ്രോജെനേഷന് വിധേയമാകുന്നു. ഇത് ആരോഗ്യത്തിന് ദോഷകരമായ ട്രാൻസ്ഫാറ്റുകൾ ഉൽപാദിപ്പിയ്ക്കുന്നു. ട്രാൻസ്ഫാററുകൾ ലിവർ പ്രശ്‌നം, പ്രമേഹം, അമിത വണ്ണം, വയർ സംബന്ധമായ പ്രശ്‌നങ്ങൾ, ചില തരം ക്യാൻസറുകൾ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നവയാണ്. ബ്രെസ്റ്റ്, കോളൻ ക്യാൻസർ സാധ്യതകൾ വർദ്ധിപ്പിയ്ക്കുന്നവയാണ് ഇവ പലതും. ഇവയിൽ ഓക്‌സിഡേഷൻ നടക്കാൻ സാധ്യതയേറെയാണ്. ഇത് ഇവയെ വിഷലിപ്തമാക്കുന്നു. ഗുണനിലവാരം തീരെ താഴ്ത്തുന്നു. ഇത്തരം ഓയിലുകളേക്കാൾ ആരോഗ്യകരമായത് വെളിച്ചെണ്ണയോ ഇല്ലെങ്കിൽ നെയ്യ്, ബട്ടർ തുടങ്ങിയവയോ ആണ്. 


ഇതല്ലെങ്കിൽ പാം ഓയിൽ ഉപയോഗിയ്ക്കാം. വെജിറ്റബിൾ ഓയിൽ തന്നെ വേണമെന്നുണ്ടെങ്കിൽ വെളിച്ചെണ്ണയും പാം ഓയിലും ഉപയോഗിയ്ക്കാം. എണ്ണകൾ ഉപയോഗിയ്ക്കുന്ന രീതിയിലും അപകടങ്ങളുണ്ട് ഇവ വീണ്ടും വീണ്ടും ഉപയോഗിയ്ക്കുന്നത് ദോഷം വരുത്തുന്നു. പ്രത്യേകിച്ച് ഭക്ഷണ വസ്തുക്കൾ വറുത്ത എണ്ണ വീണ്ടും ഉപയോഗിയ്ക്കുന്നത്. ഇവയിൽ ബോയിലിംഗ് പോയന്റ് എന്ന ഒന്നുണ്ട്. ഇത് പുക വരുന്ന അവസ്ഥയാണ്. ഇത് ദോഷകരമാണ്. പുകഞ്ഞാൽ, ഇതിൽ നിന്നും തിളച്ച് പുക വന്നാൽ ഇതിൽ കാർസിനോജെനിക് എന്ന ദോഷം വരാൻ സാധ്യതയേറെയാണ്. 

Find out more: