നിങ്ങളും ഞാനും മാറില്ല; സൈബർ ആക്രമണങ്ങളോട് നടി സാനോയെ അയ്യപ്പന് പറയാനുള്ളത് ഇങ്ങനെ! ഇത്തരത്തിൽ കൂട്ടത്തോടെയുള്ളതും നിരന്തരവുമായ ആക്രമണങ്ങൾക്കിരയായി കടുത്ത മാനസിക സമ്മർദങ്ങളിലേക്കും വിഷാദത്തിലേക്കും വലിയ ആഘാതങ്ങളിലേക്കും എത്തിനിൽക്കുന്നവർ നിരവധി നമുക്കു ചുറ്റുമുണ്ട്. സൈബർ വെട്ടുകിളിക്കൂട്ടങ്ങളുടെ ആക്രമണങ്ങൾക്കിരയാവുന്നത് വലിയ പ്രശ്നങ്ങളാണ് പലർക്കുമുണ്ടാക്കുന്നത്. ഇത്തരം സൈബർ ബുള്ളിയിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നടി സാനിയ ഇയ്യപ്പൻ. സൈബറിടത്തിൽ അശ്ലീലപദങ്ങൾ ഉപയോഗിച്ചും കുടുംബാംഗങ്ങളെ ഉൾപ്പടെ തേജോവധം ചെയ്തും സ്ത്രീകളുടെ പ്രത്യേകിച്ച് സോഷ്യൽമീഡിയയിൽ ശ്രദ്ധേയരായവരുടെ അഭിപ്രായത്തെ ഇല്ലാതാക്കുകയും നിശ്ശബ്‍ദമാക്കുകയും ചെയ്യുന്ന പ്രവണത അടുത്തിടെ ഏറെ കൂടി വരുന്നുണ്ട്. 





  ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുമുണ്ട്. ജന്മദിനാഘോഷവേളയിൽ ബിക്കിനിയിൽ പകർത്തിയ ചിത്രങ്ങൾക്കെതിരെയും വിമർശനങ്ങൾ ധാരാളം വന്നിരുന്നു. തൻറെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും നൽകിയിരിക്കുകയാണ് സാനിയ ഇപ്പോൾ. സാനിയയുടെ വാക്കുകൾ ഇങ്ങനെയാണ്. "15 വയസ്സുള്ളപ്പോഴാണ് ക്വീൻ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷൻ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിലൊക്കെ ഫോട്ടോ ഇടും. 





  സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു. കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്. സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല". സാനിയയുടെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സൈബർ വെട്ടുകിളിക്കൂട്ടങ്ങളുടെ ആക്രമണങ്ങൾക്കിരയാവുന്നത് വലിയ പ്രശ്നങ്ങളാണ് പലർക്കുമുണ്ടാക്കുന്നത്. ഇത്തരം സൈബർ ബുള്ളിയിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നടി സാനിയ ഇയ്യപ്പൻ. സൈബറിടത്തിൽ അശ്ലീലപദങ്ങൾ ഉപയോഗിച്ചും കുടുംബാംഗങ്ങളെ ഉൾപ്പടെ തേജോവധം ചെയ്തും സ്ത്രീകളുടെ പ്രത്യേകിച്ച് സോഷ്യൽമീഡിയയിൽ ശ്രദ്ധേയരായവരുടെ അഭിപ്രായത്തെ ഇല്ലാതാക്കുകയും നിശ്ശബ്‍ദമാക്കുകയും ചെയ്യുന്ന പ്രവണത അടുത്തിടെ ഏറെ കൂടി വരുന്നുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുമുണ്ട്. 




  എഫ്ഡബ്ല്യൂഡി മാഗസിൻ കവർ ലോഞ്ചിന് സാനിയ എത്തിയപ്പോഴാണ് ഇത് പറയുകയുണ്ടായത്. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധ നേടിയ താരമാണ് സാനിയ. അസാധ്യ മെയ്‌വഴക്കമുള്ള ഒരു ഡാൻസർ കൂടിയാണ് സാനിയയെന്ന് എല്ലാവർക്കുമറിയാം. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

Find out more: