ഇനിയും രണ്ടു പെണ്മക്കളെ കെട്ടിക്കാനുണ്ട് എനിക്ക്'; വിശദീകരണവുമായി മൻസൂർ അലി ഖാൻ! മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി തൃഷ എത്തിയതിന് പിന്നാലെയാണ് തൃഷയെ പിന്തുണച്ച് താരങ്ങൾ എത്തിയത്. തൃഷ നായിക ആയ ലിയോ ആയിരുന്നു മൻസൂർ അലി ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ലിയോ സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തന്റെ വാക്കുകളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മൻസൂർ അലി ഖാൻ. നടി തൃഷയ്ക്കെതിരെ നടൻ മൻസൂർ അലിഖാൻ നടത്തിയ അശ്ലീല പരാമർശങ്ങളിൽ വൻ വിവാദമാണ് ഉയരുന്നത്. മൻസൂർ അലി ഖാനെ വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പെടെ നിരവധി താരങ്ങളും രംഗത്തെത്തി.  ഹനുമാൻ മരുത്വ മല എടുത്തിട്ട് പോയതുപോലെ കാൽ പോലും തറയിൽ തൊടാതെ കശ്മീർ വരെ ആകാശത്തിലൂടെ തന്നെ തൃഷയെ കൂട്ടികൊണ്ട് പോയിട്ട് തിരിച്ചു കൊണ്ട് വിട്ടു. 





ലിയോയിൽ തൃഷയുടെ സീനുകൾ എല്ലാം കശ്‍മീരിൽ ആയിരുന്നു. പഴയ സിനിമകളിലെ പോലെ നായികമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലിയോയിൽ ഇല്ല. ആ രോഷം ഞാൻ കോമഡി ആയി പറഞ്ഞതാണ്. അത് കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് കലഹം ഉണ്ടാക്കാൻ നോക്കിയാൽ ഞാൻ ഇതിനൊക്കെ ഭയപ്പെടുന്ന ആളാണ് എന്ന് വിചാരിച്ചോ. തൃഷയ്ക്ക് ആ വീഡിയോ തെറ്റായ രീതിയിൽ ആണ് കാണിച്ചു കൊടുത്തിരിക്കുന്നത്. "പ്രീയപ്പെട്ടവരെ, ഞാൻ തൃഷയെ പറ്റി എന്തൊക്കെയോ മോശമായി പറഞ്ഞു എന്ന രീതിയിൽ വന്ന പോസ്റ്റുകൾ ഒക്കെ എന്റെ പെണ്മക്കൾ ആണ് എനിക്ക് അയച്ചു തന്നത്. എടാ ദുഷ്ടന്മാരെ, എന്റെ സിനിമ റിലീസ് ആകുന്ന സമയത്ത്, വരുന്ന ഇലക്ഷനിൽ ഒരു പ്രശസ്ത പാർട്ടി എന്നെ ഇലക്ഷനിൽ നിർത്താൻ പോകുന്നു എന്ന് അനൗൺസ് ചെയ്ത സമയത്ത്, ഏതോ ഒരുത്തൻ എന്നെ പറ്റി ആവശ്യം ഇല്ലാത്തത് പറഞ്ഞുണ്ടാക്കുന്നു.




സത്യത്തിൽ ഞാൻ ആ പെൺകുട്ടിയെ പറ്റി വളരെ പോസിറ്റിവ് ആയിട്ടാണ് സംസാരിച്ചത്. എന്റെ മോൾ ദിൽറുബ നിങ്ങളുടെ വലിയ ഫാൻ ആണെന്ന് ലിയോയുടെ പൂജയിൽ വച്ച് ഞാൻ തൃഷയോട് പറഞ്ഞിരുന്നു. ഒരു മോളെയെ കല്യാണം കഴിപ്പിച്ചിട്ടുള്ളു, ഇനിയും രണ്ടു പെണ്മക്കളെ കെട്ടിക്കാനുണ്ട് എനിക്ക്. 365 സിനിമകളിൽ അഭിനയിച്ചു. ഞാൻ എപ്പോഴും എന്റെ കൂടെ അഭിനയിക്കുന്ന നടിമാർക്ക് നല്ല മര്യാദ കൊടുക്കുന്ന ആളാണ്. അത് എല്ലാവർക്കും അറിയാം. എരിതീയിൽ എണ്ണ ഒഴിക്കാൻ നിൽക്കുന്നവരുടെ പരിപ്പൊന്നും ഇവിടെ വേവില്ല. തൃഷയ്ക്ക് തെറ്റായ രീതിയിൽ അത് കട്ട് ചെയ്ത് കാണിച്ച് ദേഷ്യം പിടിപ്പിച്ചത് ആണെന്ന് എനിക്ക് അറിയാം. ഭൂമിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട്. നിങ്ങളൊക്കെ നിങ്ങളുടെ ജോലി നോക്ക്. നന്ദി." എന്നാണ് വിവാദങ്ങളോട് മൻസൂർ അലി ഖാൻ പ്രതികരിച്ചത്. എന്റെ കൂടെ അഭിനയിച്ചവർ ഒക്കെ ഇപ്പോൾ എംഎൽഎ, എംപി, മന്ത്രി ഒക്കെ ആയിരിക്കുന്നു. 





പല നായികമാരും വലിയ ബിസിനസുകാരെ ഒക്കെ കല്യാണം കഴിച്ചിട്ട് സെറ്റിൽ ആയി.നടിമാരെയും ബലാത്സംഗരംഗങ്ങളെയും ബന്ധപ്പെടുത്തി സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ പറഞ്ഞിരുന്നു. ഇനിയൊരിക്കലും മൻസൂറിനൊപ്പം അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ആണ് ദേശീയ വനിതാ കമ്മിഷൻ അംഗമായ നടി ഖുശ്ബു പറഞ്ഞത്. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും അവർ പറഞ്ഞു.

Find out more: