തടി സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യ പ്രശ്‌നം കൂടിയാണ്. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. രോഗം കാരണം വരുന്ന തടിയുമുണ്ട്. തടി കുറയ്ക്കാൻ കൃത്രിമ വഴികൾ തേടേണ്ടതില്ല. ഇത് ദോഷമേ വരുത്തൂ. പകരം ആരോഗ്യപരമായ പല വഴികളും പരീക്ഷിയ്ക്കാം. പ്രകൃതിദത്തമായ വഴികളിൽ അടുക്കളയിലേയും തൊടിയിലേയും വസ്തുക്കളാണ് കൂടുതലായി പെടുത്താറ്. ഇവ കൊണ്ടുള്ള പല പരീക്ഷണങ്ങളും നടത്താറുമുണ്ട്. ഗുണം നൽകുമെന്നു മാത്രമല്ല, പാർശ്വ ഫലങ്ങൾ വരുത്തില്ലെന്ന ഗുണവുമുണ്ട്. ഏതു പ്രായക്കാർക്കും പരീക്ഷിയ്ക്കാൻ സാധിയ്ക്കുന്നവയാണ് ഇത്തരം വഴികൾ പലതും.പണ്ടു കാലം മുതൽ ആയുർവേദത്തിൽ പ്രയോഗിച്ചു പോകുന്ന വഴിയാണിത്.


  പോഷകങ്ങളാൽ സമ്പുഷ്ടമായ കറ്റാർ വാഴ തടിയും വയറും കുറയ്ക്കാൻ പണ്ടു കാലം മുതൽ ഉപയോഗിച്ചു വരുന്ന ഒന്നുമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, പഞ്ചസാര, അമിനോ ആസിഡുകൾ, സാലിസിലിക് ആസിഡുകൾ, ലിഗ്നിൻ, സാപ്പോണിനുകൾ എന്നിവയുൾപ്പെടെ 75-ലധികം ആരോഗ്യപ്രദമായ സജീവ ഘടകങ്ങൾ കറ്റാർ വാഴ ജ്യൂസിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ 22 അമിനോ ആസിഡുകളിൽ 16 എണ്ണവും കറ്റാർ വാഴ ജ്യൂസ് വാഗ്ദാനം ചെയ്യുന്നു. ഈ അമിനോ ആസിഡുകൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും പേശികളുടെ വളർച്ചയ്ക്ക് സഹായകരമാകുകയും ചെയ്യുന്നു.ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ. ഇത് സൗന്ദര്യ, മുടി, സംരക്ഷണത്തിന് ഒരു പോലെ സഹായിക്കുന്നതാണ്. പണ്ടു കാലം മുതൽ ആയുർവേദത്തിൽ പ്രയോഗിച്ചു പോകുന്ന വഴിയാണിത്. 



 കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി യുടെ സാന്നിധ്യം ശരീരത്തിൽ സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ് ഊർജമാക്കി മാറ്റിക്കൊണ്ട് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. . മെറ്റബോളിസം വർദ്ധിപ്പിക്കുന്നതു വഴി ദഹന പ്രക്രിയ കൂടുതൽ എളുപ്പത്തിലാക്കുകയും ചെയ്യും.തടിയും വയറും കുറയ്ക്കാൻ കറ്റാർ വാഴ വ്യത്യസ്തങ്ങളായ വഴികളിൽ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു.


  ഇതു വഴി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാൻ സഹായിക്കുന്നു.ആരോഗ്യകരമായ ഒരു ദഹനവ്യവസ്ഥിതി ഭക്ഷണത്തിന്റെ ശരിയായ രാസവിനിമയത്തിനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ സമയാസമയം പുറന്തള്ളുന്നതിനും സഹായിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നു. കറ്റാർ വാഴയിൽ ദഹനത്തെ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വാട്ടർ വെയ്റ്റ് കുറയ്ക്കുന്നതിനും പ്രമേഹം, കൊളസ്‌ട്രോൾ എന്നിവയെല്ലാ അകറ്റുന്നതിനും ഈ മാന്ത്രിക സസ്യം സഹായിക്കും. ഇതെല്ലാം തന്നെ തടി വർദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.ദഹനക്കുറവ്, ദഹനക്കേട് എന്നിവയെല്ലാം പലപ്പോഴും ശരീരഭാരം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.



 ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് പലപ്പോഴും ദഹനപ്രക്രിയയെയെയും ഉപാപചയ പ്രവർത്തനങ്ങളെയും മികവുറ്റതാക്കികൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം നീക്കാനുമെല്ലാം മികച്ചതാണ് കറ്റാർ വാഴ. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്. ഇതും തടി കുറയ്ക്കാൻ സഹായിക്കും.കറ്റാർ വാഴയിൽ ആൻറി ഓക്സിഡൻറുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന പലതരം വീക്കങ്ങളെ നേരിടാൻ സഹായിക്കുന്നു.

మరింత సమాచారం తెలుసుకోండి: