മോഷണം തെറ്റാണ്. എന്നാൽ അത് പിടിച്ചുപറി നടത്തുന്നവരിൽ നിന്നാണെങ്കിൽ വല്യ തെറ്റൊന്നുമില്ല എന്ന  ചിന്താഗതി പലർക്കും ഉണ്ടാവും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. അതും പിടിച്ചുപറി നടത്തിയത് പൊലീസുകാരനാണേൽ പറയണ്ടല്ലോ? ഇത്തരത്തിൽ പിടിച്ചുപറി നടത്തിയ പൊലീസുകാരനിൽ നിന്നു തന്നെ മോഷ്ടിച്ചതിൻ്റെ സത്യാവസ്ഥ ഫേസ്ബുക്കിലൂടെ മോഷ്ടാവ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

 

 

 

 

   ഒരു ട്രെയിൻ യാത്രക്കിടെ തനിക്ക് അനുഭവിക്കേണ്ടി വന്നതും അതിന് ബദലായി തനിക്ക് ചേയേണ്ടി വന്നതും കാര്യകാരണ സഹിതം തുറന്നു പറഞ്ഞിരിക്കുകയാണ് സന്തോഷ് അറക്കൽ. ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷക്കായി നിയോഗിക്കുന്ന പൊലീസുകാർ വളരെ രൂക്ഷമായാണ് യാത്രക്കാരോട് തന്നെ പെരുമാറാറുള്ളത്.

 

 

 

    അത്തരത്തിൽ തന്നോട് ക്രൂരമായി പെരുമാറുകയും ദിവസക്കൂലികാരനായ ബിരിയാണി വിൽപനക്കാരനിൽ നിന്ന് ബലപ്രയോഗത്തിലൂടെ ബിരിയാണി പിടിച്ച് പറിക്കുകയും ചെയ്തു പൊലീസുകാരനാണ് സന്തോഷ് അറക്കൽ ചെറിയൊരു പണികൊടുത്തിരിക്കുന്നത്. ഇന്നൊരു മോഷണം നടത്തി,റെയിവേ പോലീസിന്റെ ഭക്ഷണം കട്ടെടുത്ത കഥ എന്നെഴുതികൊണ്ടായിരുന്നു പോസ്റ്റ് ആരംഭിച്ചത്.

 

 

 

    ചങ്ങനാനാശേരിയിൽ നിന്നും തൃശൂരിലേക്കുള്ള മടക്കയാത്രയിൽ സ്ലീപ്പർ ടിക്കറ്റ് എടുത്ത് ടി ടി ആറിനെ കണ്ടു എഴുതികിട്ടിയ ബിർത്തിൽ ഉറങ്ങുകയും ആലുവ കഴിഞ്ഞപ്പോൾ സീറ്റിന്റെ ഉടമ വന്നതനുസരിച്ചു സീറ്റ് ഒഴിഞ്ഞു കൊടുത്തെന്നും തൊട്ടടുത്ത സീറ്റിൽ ഇരുന്നെന്നും പോസ്റ്റിൽ പറയുന്നു. ഇതിനിടയിൽ ഒരു റെയിൽവേ പോലീസ് അടുത്തുവന്ന് ഒരു മര്യാദയുമില്ലാത്ത തരത്തിൽ തന്റെ സീറ്റ് ഏതാണെന്ന് ചോദിച്ചെന്നും ടിക്കറ്റ് കാണിച്ചപ്പോൾ വേറെ എവിടെയെങ്കിലും പോയിരിക്കെന്ന് പറഞ്ഞെന്നും സന്തോഷ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

 

 

 

   ഒരു സീറ്റിൽ ഇരുന്നു എതിർ വശത്തെ സീറ്റും പോലീസുകാരൻ ഫയൽ വെച്ച് കൈക്കലാക്കി എന്ന് കുറിച്ച സന്തോഷ് തൊട്ടടുത്തുള്ള സൈഡ് ബിർത്തിൽ ഒരാളുടെ കാളിനടുത്തായി കഷ്ടപ്പെട്ട് ഇരുന്നെന്നും വ്യക്തമാക്കുന്നു. ഇതിനിടയിൽ ഭകഷണം വിൽക്കുന്നതിനായി വന്ന ഒരാളുടെ കയ്യിൽ നിന്നും ഇതേ പോലീസുകാരൻ ബിരിയാണിയും ചപ്പാത്തിയും അച്ചാറും സോസും സ്പൂണുമെല്ലാം പണം നൽകാതെ അവകാശമെന്നപോലെ പിടിച്ചുവാങ്ങിയെന്നും പിന്നീട് വന്ന വെള്ളക്കച്ചവടക്കാരനെയും പോലീസുകാരൻ ചൂഷണം ചെയ്‌തെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

 

 

 

    ചാലക്കുടി എത്തിയപ്പോൾ ചെക്കിങ്ങിനായി പോലീസുകാരൻ പോയ സമയത്ത് ഭക്ഷണവില്പനക്കാരൻ തിരിച്ചുവരികയും  സന്തോഷ് അയാളോട് കാര്യങ്ങൾ ചോദിച്ചെന്നും ചില സമയങ്ങളിൽ ഭക്ഷണം വാങ്ങികഴിച്ചിട്ട് പണം നൽകാറില്ലെന്നു അയാൾ മറുപടി പറഞ്ഞെന്നും പോസ്റ്റിൽ കുറിക്കുന്നു. അരലക്ഷത്തോളം രൂപ പ്രതിമാസ വരുമാനമായി ലഭിക്കുന്നവർ 500 രൂപ ദിവസക്കൂലിക്കായി പണിയെടുക്കുന്നവനെ തട്ടിച്ചു ഭക്ഷണം കഴിക്കുന്ന ചെറ്റത്തരമാണിതെന്നും സന്തോഷ് പോസ്റ്റിൽ എഴുതിയിട്ടുണ്ട്.

 

 

 

   തിരിച്ചു എന്തെങ്കിലും പണികൊടുക്കണമെന്ന് മനസ്സിലുറപ്പിച്ചു പോലീസുകാരന്റെ സമീപത്തു തന്നെ ഇരിക്കുകയും പിന്നീട് തനിക്കിറങ്ങേണ്ട സ്ഥലം വന്നപ്പോൾ  അടുത്ത ചെക്കിങ്ങിനായി പോലീസുകാരൻ പോയ തക്കം നോക്കി കച്ചവടക്കാരനിൽ നിന്നും തട്ടിയെടുത്ത ബിരിയാണി എടുത്തു തന്റെ ബാഗിൽ വെച്ചെന്നും ഇത് എതിരെയുള്ള ബിർത്തിൽ കിടന്ന ചേച്ചി കണ്ടെങ്കിലും പിന്തുണക്കുന്ന രീതിയിൽ തംബ് കാണിച്ചെന്നും സന്തോഷ് കുറിപ്പിൽ വ്യക്തമായി പറയുന്നു.

 

 

   ഓഫീസർ പിടിച്ചുവാങ്ങിയ ഭക്ഷണമെടുത്തു അയാളുടെ മുന്നിലൂടെ തന്നെ ട്രെയിനിൽ നിന്നിറങ്ങുകയും അവിടെയുള്ളവരുടെ ഒരു ചിത്രം ഫോണിൽ എടുത്തെന്നും പോസ്റ്റിൽ പറയുന്നു.  നല്ല വിശപ്പുണ്ടായിരുന്നെങ്കിലും അത് കഴിക്കാനുള്ള അർഹത തനിക്കില്ലെന്ന് മനസിലാക്കിയ സന്തോഷ് ആ ബിരിയാണിയുടെ പൊതി തൃശ്ശൂരിൽ ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കാതെ വലഞ്ഞ ആളിന്  നൽകിയെന്നും പോസ്റ്റിൽ കുറിച്ചിരുന്നു. അയാളായിരുന്നു ശെരിക്കും ആ ഭക്ഷണത്തിന്റെ അവകാശി. സന്തോഷ് ചെയ്തത് നല്ല കാര്യം തന്നെ. കുറ്റം പറയുന്നുള്ള. സന്തോഷ് ചെയ്തതിനെ മോഷണമെന്ന് പറയാനും കഴിയില്ല.

 

 

 

    കാരണം ഇത്തരത്തിൽ പാവങ്ങളെ പറ്റിക്കുന്നവർക്ക് ആരെങ്കിലും ഒരു പണികൊടുക്കുന്നത് നല്ലതാണ്. പാവങ്ങളെ വിരട്ടി ഓസിന് ഫുഡ് അടിക്കുന്ന സർവ നാരികൾക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു എന്ന് പോസ്റ്റിൽ സന്തോഷ് തന്നെ പറയുന്നുണ്ട്. സന്തോഷിനെ പിന്തുണച്ചു നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പക്ഷെ ഇപ്പോൾ ഒരു സംശയം സന്തോഷ് ഭക്ഷണം എടുത്തുകൊണ്ടുപോയെങ്കിലും ഇത്തരത്തിലുള്ളവർ ഭക്ഷണം കഴിക്കാതിരിക്കില്ലല്ലോ. നേരത്തെ ഭക്ഷണം വില്കാനെത്തിയ ആൾ അല്ലെങ്കിൽ മറ്റൊരാൾ ഭക്ഷണം വീണ്ടും വിൽക്കാനായെത്തുമ്പോൾ അയാളെയും കണ്ണുരുട്ടിക്കാണിച്ചു വീണ്ടുമൊരുപൊതികൂടി വാങ്ങിയിട്ടുണ്ടാവില്ലേ എന്ന്?

మరింత సమాచారం తెలుసుకోండి: