സിനിമകൾ വേണ്ടെന്ന് വെക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി മഞ്ജിമ മോഹൻ! വിശാൽ, ഗൗതം വാസുദേവ് മേനോൻ, മാല പാർവതി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ഈ സിനിമയുടെ കഥ കേട്ട സമയത്ത് തന്നെ ചെയ്യാമെന്ന് താൻ തീരുമാനിച്ചെന്നും മഞ്ജിമ പറയുന്നു. ദ ക്യൂവിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മഞ്ജിമ തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമ സ്വീകരിക്കുന്നതിനെക്കുറിച്ചും മലയാളത്തിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചുമെല്ലാം താരം സംസാരിച്ചിരുന്നു. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി തിളങ്ങിയ താരമാണ് മഞ്ജിമ മോഹൻ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം എഫ് ഐ ആറിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മഞ്ജിമ.
വടക്കൻ സെൽഫി റിലീസ് ചെയ്ത സമയത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താൻ നേരിട്ടതെന്നും മഞ്ജിമ പറയുന്നു. ഞാൻ കരയുന്ന രംഗം കണ്ട് ആളുകൾ കൂവുന്നത് നേരിട്ട് കണ്ടിരുന്നു. എന്നെക്കുറിച്ചുള്ള ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. സിനിമകൾ ചെയ്യണമെന്ന് കരുതി ചെയ്ത ചില ചിത്രങ്ങളുണ്ട്. കഥാപാത്രത്തെക്കുറിച്ച് പോലും അധികം ആലോചിക്കാതെ ഏറ്റെടുത്തത്. ഞാൻ സിനിമ കണ്ടിട്ടില്ല, കണ്ടിട്ട് പറയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് അഭിനേതാവിന്റെ മിസ്റ്റേക്കല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിമർശിക്കാനൊക്കെ എളുപ്പമാണ്, അവരെല്ലല്ലോ ചെയ്യുന്നത്. ഒരുപാടുപേരുടെ എഫേർട്ടിലല്ലേ ഒരു സിനിമ ഇറങ്ങുന്നത്.
വടക്കൻ സെൽഫി സമയത്ത് അന്യഭാഷയിൽ പോവുന്നതൊന്നും എന്റെ മനസിൽ ഇല്ലായിരുന്നു. തമിഴിൽ അവസരം ലഭിച്ചപ്പോൾ സാറെന്താണ് എന്നിൽ കണ്ടതെന്നായിരുന്നു ഞാൻ ഗൗതം വാസുദേവ് മേനോനോട് ചോദിച്ചത് വർഷത്തിൽ ഒരുപടം ചെയ്താലും കുഴപ്പമില്ല, ചെയ്യുന്നത് നല്ലതായിരിക്കണം എന്നാണ് എന്റെ നിലപാട്. ഞാൻ മടിച്ചിയാണെന്ന് പറഞ്ഞാണ് അച്ഛൻ എന്നെ കളിയാക്കാറുള്ളത്.മലയാളത്തിൽ ഒരു സിനിമ കമ്മിറ്റ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടയിലാണ് നേരത്തെ കമ്മിറ്റ് ചെയ്‌തൊരു സിനിമ വന്നത്.
കഥകളൊക്കെ കേൾക്കുന്നുണ്ട്. ചെയ്തത് തന്നെ ചെയ്യാതിരിക്കാൻ വേണ്ടിയാണ് സെലക്ടീവ് ആകുന്നത്. ഇത് തന്നെയല്ലേ കഴിഞ്ഞ പടത്തിലും ചെയ്തതെന്ന് കേൾക്കാനിഷ്ടമില്ലെന്നുമായിരുന്നു മഞ്ജിമ പറഞ്ഞത്. വിളിക്കുന്നില്ല എന്നൊന്നും പറയാനാവില്ല, എന്നാൽ എനിക്ക് ചെയ്യാനാവുന്നത് എന്ന തരത്തിലുള്ള സിനിമകളൊന്നുമുണ്ടായിരുന്നില്ല. ചെയ്യാൻ വേണ്ടി ചെയ്ത ചിത്രമായിരുന്നു മിഖായേൽ. അതുകൊണ്ട് എനിക്ക് പേഴ്‌സണലി ഒരു ബെനഫിറ്റുമില്ല. പിന്നെ നല്ലൊരു ടീമിനൊപ്പം പ്രവർത്തിക്കാനായി എന്നുള്ളതാണ്.
Find out more: