രാജസ്ഥാനിലെ വാലിബൻ്റെ ഷൂട്ടിംഗ് ഷെഡ്യൂളായപ്പോൾ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ! ഷൂട്ടിംഗ് ഒന്നാം ഘട്ടം പൂർത്തീകരിച്ചപ്പോൾ ലിജോ ജോസ് പെല്ലിശേരി അണിയറ പ്രവർത്തകർക്ക് നന്ദി പറയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.മലയാള സിനിമ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ്റെ രാജസ്ഥാനിലെ ഷൂട്ടിംഗ് പൂർത്തിയാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും സംഘവും. രാജസ്ഥാനിൽ മാസങ്ങൾ നീണ്ടു നിന്ന ഷൂട്ടിംഗാണ് ഇപ്പോൾ ഷെഡ്യൂളായിരിക്കുന്നത്. വമ്പൻ പ്രതീക്ഷയോടെയാണ് മലൈക്കോട്ടൈ വാലിബൻ അണിയറയിൽ ഒരുങ്ങുന്നത്. വലിയ താരിയിൽ വമ്പൻ കാൻവാസിലാണ് ചിത്രം ഒരുക്കുന്നത്. മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മോഹൻലാലിനായ കരിയറിൽ തന്നെ വ്യത്യസ്ചതമായ കഥാപാത്രമാണ് ഒരുക്കിയിരിക്കുന്നത്. അതിനായി പുത്തൻ ലുക്കിലാണ് മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനെ അവതരിപ്പിക്കുന്നത്.
നീട്ടി വളർത്തിയ താടിയോടെ താരം വെള്ളിത്തിരയിലെത്തും. ഗുസ്തിയുടെ പശ്ചാത്തലത്തിൽ സ്പോർട്സിനും ആക്ഷനും പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിലുള്ല മോഹൻലാലിൻ്റെ വാലിബനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് മലൈക്കോട്ടൈ വാലിബൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് രാജസ്ഥാനിൽ വിവിധ സ്ഥലങ്ങളിലായി ചിത്രീകരണം തുടർന്നു വരികയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം സംവിധായകൻ അണിയറ പ്രവർത്തകർക്ക് നന്ദി പറയുന്ന വീഡിയോ പിന്നീട് സോഷ്യൽ മീഡിയ മുഖേന പ്രചരിക്കുകയും ചെയ്തു. ഒരുപാട് വലിയ സീക്വൻസുകളുള്ള, പെട്ടെന്ന് ഷൂട്ട് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള തരത്തിലുള്ള സീക്വൻസുകളുള്ള ഒരു സിനിമയായിരുന്നു മലൈക്കോട്ടൈ വാലിബൻ.
പ്രത്യേകിച്ചും രാജസ്ഥാൻ പോലൊരും സ്ഥലത്ത് വന്നു ഷൂട്ട് ചെയ്തെടുക്കുക എന്നത് വിജയകരമായി പൂർത്തിയാക്കി. എല്ലാവർക്കും നന്ദി. ഓരോ ഡിപാർട്ട്മെൻസിനെയും എടുത്തു പറയുന്നില്ല. പ്രശ്നങ്ങൾ നേരിട്ടില്ല എന്നല്ല, എല്ലാവരും ഒരുമിച്ച് നിന്ന് അതിനെ തരണം ചെയ്തു ഷെഡ്യൂൾ പൂർത്തിയാക്കി. സബ് കെ ലിയെ ബഡാ ബഡാ ശുക്രിയ, ലിജോ ജോസ് പെല്ലിശേരി തൻ്റെ ക്രൂവിനോട് പറഞ്ഞു.റാം പൂർത്തിയാക്കിയ ശേഷം വീണ്ടും വാലിബനാകുമ്പോൾ താടി പൂർണമായും വടിച്ചിട്ടുള്ള ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളുടെ കഥയ്ക്കു വേണ്ടിയാണ് മോഹൻലാൽ താടി വടിച്ചുള്ള ലുക്കിലെത്തുന്നത്.
മലൈക്കോട്ടൈ വാലിബൻ്റെ രണ്ടാം ഘട്ട ഷൂട്ടിംഗിനു വേണ്ടി ശരീര ഭാരവും കുറച്ചാണ് മോഹൻലാൽ എത്തുന്നത്. ചെമ്പോത്ത് സൈമൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നു നേരത്തെ വാർത്ത പരന്നിരുന്നു. ഗുസ്തി ചാമ്പ്യൻ ദ് ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്നും അഭ്യൂഹം പരക്കുന്നുണ്ട്. മലൈക്കൈട്ടൈ വാലിബനു ഷെഡ്യൂളായതോടെ മോഹൻലാൽ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിൽ ജോയിൻ ചെയ്തു.
Find out more: