'ഭീഷ്മ പർവ്വ'ത്തിൽ അവരെല്ലാമുണ്ട്, സൈബറിടം കീഴടക്കി സൌബിൻ്റെ സെൽഫി! ചിത്രത്തിൻ്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ ഇരുചെവിയും കൂർപ്പിച്ച് കഴിയുകയായിരുന്നു. അതിനിടെ ഇപ്പോഴിതാ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുമുള്ള താരങ്ങളുടെ സെൽഫി ചിത്രമാണ് സൈബറിടത്തിൽ കഴിഞ്ഞ രാത്രി മുതൽ വൈറലായി മാറിയിരിക്കുന്നത്. 'ഭീഷ്മ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് ഏറെ ആകർഷണീയമായ ഘടകങ്ങളിലൊന്ന്. ഒറ്റരാത്രി കൊണ്ട് സൈബറിടം ഇളക്കി മറിച്ച മമ്മൂട്ടി ചിത്രവും ആ ലുക്കിൽ താരമെത്തുന്ന സിനിമാ വിശേഷവുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സൌബിൻ പകർത്തിയ ചിത്രമാണിത്.
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് തന്നെ വലിയ രീതിയിൽ ശ്രദ്ധ കവർന്നതിനാൽ ആരാധകർക്ക് ചിത്രത്തിലും വലിയ പ്രതീക്ഷയാണ്. ഇപ്പോൾ വൈറലാകുന്ന ചിത്രത്തിലുള്ളത് ലെന, ശ്രീനാഥ് ഭാസി, വീണ നന്ദകുമാർ, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൌബിൻ ഷാഹിർ തുടങ്ങിയവരാണ്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയിനർ ചിത്രമാണ് ഇത്. ഈ മാസം ആദ്യം തന്നെ ഭീഷ്മപർവ്വത്തിൻ്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ചിത്രത്തിൻ്റെ ഷൂട്ട് ആരംഭിച്ചതായാണ് റിപ്പോർട്ട്. 'ഭീഷ്മ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന മമ്മൂട്ടി-അമൽ നീരദ് ചിത്രത്തിൽ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ടാകുമെന്നും നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് ഇപ്പോൾ വൈറലാകുന്ന ചിത്രം. കൊച്ചി കേന്ദ്രീകരിച്ചാകും ഷൂട്ടിങ് നടക്കുക. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഈ ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. വൻ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തെ നോക്കിക്കാണുന്നത്.
ഈ ചിത്രം മാറ്റിവെച്ചതിനെ തുടർന്നാണ് പുത്തൻ ചിത്രവുമായി അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന മറ്റൊരു ചിത്രമായ ബിഗ് ബി രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിങ് കൊവിഡിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. ബിഗ് ബി എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത് ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെ ആയിരുന്നു. ഈ കഥാപാത്രത്തെ വെല്ലുന്ന രീതിയിലാകും രണ്ടാം ഭാഗത്തിൽ മമ്മൂട്ടി എത്തുക എന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടിയും അമൽ നീരദും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ബിഗ് ബി. ഈ ചിത്രം മലയാളത്തിലെ ട്രെൻഡ് സെറ്റർ സിനിമകളിൽ ഒന്നായി മാറിയിരുന്നു.
Find out more: