ഭാര്യയുടെ അഞ്ചാം ചരമവാർഷികത്തിൽ ബിജു നാരായണന്റെ കുറിപ്പ്! ഭാര്യ കൂടെയില്ലാത്തതിന്റെ ശൂന്യത ഓരോ നിമിഷവും അറിയുന്നുണ്ടെന്ന് ബിജു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഭാര്യയെക്കുറിച്ച് വാചാലനായത്. വേർപാടിന്റെ അഞ്ചാം വർഷമെന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ശ്രീലതയുടെ മനോഹരമായൊരു ഫോട്ടോയും പങ്കുവെച്ചിരുന്നു അദ്ദേഹം.
ബിജു നാരായണന്റെ ഭാര്യ ശ്രീലത വിടവാങ്ങിയിട്ട് അഞ്ച് വർഷം. ബിജു, നിനക്കു മാത്രമല്ല എനിക്കും അവളുടെ സ്നേഹവും ചിരിയും വർത്തമാനവുമൊന്നും അന്നത്തെ പോലെ ഓർമ്മയിലുണ്ട് ,എൻ്റെ ഫ്ലാറ്റിൻ്റെ പാല് കാച്ചലിന് അവളായിരുന്നല്ലൊ എൻ്റെ മകളായി നിന്ന് എല്ലാവരേയും സൽക്കരിച്ചത്. അവൾ വാങ്ങിത്തന്ന പല സാധനങ്ങളും കാണുമ്പോൾ അവൾ മാത്രം ഇല്ലല്ലൊ എന്ന ചിന്ത എന്നും വേദന തരുന്നു .





ദൈവഹിതം ആർക്ക് ഭേദിക്കാനാകും ,നമ്മുടെ സ്മരണയിൽ അവളെന്നും ജീവിക്കട്ടെ എന്നായിരുന്നു ശോഭന രവീന്ദ്രന്റെ കമന്റ്. അർബുദ രോഗത്തെ തുടർന്നായിരുന്നു ശ്രീലത വിടവാങ്ങിയത്. വേദന സഹിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് പോവുകയായിരുന്നു ശ്രീ. അവസാന സമയങ്ങളിൽ മോർഫിൻ കൊടുത്തിരുന്നു. അത്രയും വേദനയായിരുന്നു. വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോവട്ടെയെന്നായിരുന്നു അന്ന് പ്രാർത്ഥിച്ചിരുന്നതെന്ന് ബിജു പറഞ്ഞിരുന്നു. ഗായകരെല്ലാമായി സൗഹൃദമുണ്ടായിരുന്നു ശ്രീലതയ്ക്ക്. ഗായകരുടെ കൂട്ടായ്മയായ 'സമം' ന്റെ യോഗങ്ങളിൽ ബിജുവിനൊപ്പം ശ്രീയും പങ്കെടുക്കാറുണ്ടായിരുന്നു. ഇടയ്ക്ക് മീറ്റിംഗ് നടത്തിയ സമയത്ത് എല്ലാവരും ഒന്നിച്ച് ഫോട്ടോ എടുക്കണമെന്ന് ശ്രീ പറഞ്ഞിരുന്നു.




തിരക്കിലായതിനാല് അത് വിട്ടുപോയി, ശ്രീയുടെ ആ ആഗ്രഹം സഫലമാകാതെ പോയതിലൊരുപാട് വിഷമം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാരാജാസ് കോളേജിൽ വെച്ചായിരുന്നു ബിജുവും ശ്രീലതയും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. 21 വർഷത്തെ ദാമ്പത്യ ജീവിതവും 10 വർഷത്തെ പ്രണയവും അങ്ങനെ 31 വർഷം ഇരുവരും ഒന്നിച്ചായിരുന്നു. ജീവിതത്തിൽ എല്ലാ അവസ്ഥയിലും ശ്രീ കൂടെയുണ്ടായിരുന്നു. അവളില്ലാത്തതിന്റെ കുറവാണ് ഇപ്പോൾ ജീവിതത്തിൽ. പുതിയ പാട്ടുകൾ പാടുമ്പോഴും, പുരസ്‌കാരങ്ങൾ തേടിയെത്തുമ്പോഴും ഇതൊന്നും കാണാൻ ശ്രീ കൂടെയില്ലല്ലോ എന്ന സങ്കടമുണ്ടാവാറുണ്ടെന്നും ബിജു നാരായണൻ പറഞ്ഞിരുന്നു.

Find out more: